ഇരിങ്ങാലക്കുട ആഘോഷലഹരിയില്‍

774

ഇരിങ്ങാലക്കുട : താളമേളങ്ങള്‍ക്കൊപ്പം നിറഞ്ഞാടുന്ന പാല്‍ക്കാവടികള്‍ക്കും ഭസ്മക്കാവടികള്‍ക്കുമൊപ്പം രാവിലെ 8 മുതല്‍ ഇരിങ്ങാലക്കുട ആഘോഷലഹരിയില്‍ .ശ്രീവിശ്വനാഥ പുരം ഷഷ്ഠി മഹോത്സത്തിന്റെ പ്രാദേശിക കാവടി വരവ് വര്‍ണ്ണാഭമായി ആരംഭിച്ചു.ശിങ്കാരിമേളത്തിനും തകിലുനുമൊപ്പം നിറഞ്ഞാടുന്ന പാല്‍ക്കാവടികളും ഭസ്മക്കാവടികളും കണ്‍കുളിരെ കാണാന്‍ ആളുകള്‍ രാവിലെ തന്നെ എത്തിക്കഴിഞ്ഞു.പുല്ലൂര്‍ വിഭാഗം,തുറവന്‍കാട് വിഭാഗം,ടൗണ്‍ വിഭാഗം ,കോമ്പാറ വിഭാഗം പ്രാദേശിക കാവടികള്‍ ഉച്ചയ്ക്ക് 2.00 മണിയോടു കൂടി അമ്പലത്തില്‍ പ്രവേശിച്ച് 2:25ന് അഭിഷേകത്തോടുകൂടി അവസാനിച്ചു.3:30ന് കലാമണ്ഡലം ശിവദാസ് & പാര്‍ട്ടിയുടെ മേളവും ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളവും ആനകളുടെ പൂരം എഴുന്നള്ളിപ്പും ഉണ്ടായിരിന്നു.രാത്രി 8 മണി മുതല്‍ ഉത്സവാഘോഷ കമ്മിറ്റികളുടെ ഭസ്മക്കാവടി വരവ് ആരംഭിച്ച് രാത്രി 2:40ന് അവസാനിക്കും.ജനുവരി 22 ന് പള്ളിവേട്ടയും 24 ന് ആറാട്ടും നടത്തും.വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവത്തിന് അത്യപൂര്‍വ്വമായ ജനപ്രവാഹമാണ് ഇത്തവണ.. രാവിലെ മുതല്‍ ക്ഷേത്രാങ്കണത്തിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തികൊണ്ടിരുന്നു. 1 മണിയോടു കൂടി 4 സെറ്റു കാവടികളും ക്ഷേത്രസന്നിധിയില്‍ എത്തിയതോടെ പതിനായിരങ്ങളെ ഉള്‍കൊള്ളുവാന്‍ കഴിയാതെ വിശ്വനാഥപുരം ക്ഷേത്രപരിസരം നിറഞ്ഞു കവിഞ്ഞു. പുല്ലൂര്‍ സെറ്റും, ടൗണ്‍, കോമ്പാറ സെറ്റും മുന്‍ വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായി വ്യത്യസ്തവും, ആകര്‍ഷകവുമായ പരിപാടികളാണ് കാഴ്ചവച്ചത്. 4 സെറ്റുകളിലും ജനപങ്കാളിത്തത്തിലും വര്‍ദ്ധനവ് കാണാമായിരുന്നു. ശക്തമായ പോലീസ് സംവിധാനം ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കുവാന്‍ ഏറെ സഹായിച്ചു..കൂടുതല്‍ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യുക

Advertisement