സെന്റ് ജോസഫ്‌സ് കേളേജില്‍ ജീവശാസ്ത്ര പ്രദര്‍ശനം സംഘടിപ്പിച്ചു.

419
Advertisement

ഇരിഞ്ഞാലക്കുട ; സെന്റ് ജോസഫ്‌സ് കേളേജിലെ ജന്തുശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജീവ ശാസ്ത്ര പ്രദര്‍ശനം സംഘടിപ്പിച്ചു. വൈസ് പ്രിന്‍സിപ്പാള്‍ Dr. Sr ലില്ലി കാച്ചിപ്പിള്ളി ഉത്ഘാടനം നിര്‍വഹിച്ചു. പ്രൊ. ബേബി ജെ ആലപ്പാട്ട്, സിസ്റ്റര്‍ എല്‍വിന്‍ പീറ്റര്‍, Dr. ജിജി പൗലോസ്, Dr. Sr ആശ എന്നിവര്‍ പ്രസംഗിച്ചു. വിവിധ ജീവികളുടെ പ്രദര്‍ശനം, ജീവികളുടെ മാതൃകകള്‍, സ്‌നോ വേള്‍ഡ്, ഹണി വേള്‍ഡ്, അക്വാ ലൈഫ്, ജൈവ സാങ്കേതിക വിദ്യകള്‍ എന്നിവ വിവിധ സ്റ്റാളുകളില്‍ അവതരിപ്പിച്ചു. പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോ ഗ്രാഫര്‍ ശ്രീദേവ് പുത്തൂരിന്റെ ഫോട്ടോ പ്രദര്‍ശനവും ഇതോടനുബന്ധിച്ചു സംഘടിപ്പിച്ചിരുന്നു. നാളെ (17.01.18 ) പ്രദര്‍ശനം അവസാനിക്കും.

Advertisement