ജനറല്‍ ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മാതൃശിശു സംരക്ഷണ ബ്ലോക്കിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു.

461
Advertisement

ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മാതൃശിശു സംരക്ഷണ ബ്ലോക്കിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചിരിക്കുന്ന ബ്ലോക്കിന്റെ പ്രവര്‍ത്തനോദ്ഘാടനം പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്സന്‍ നിമ്യാഷിജു അധ്യക്ഷയായിരിന്നു.10 കോടിയിലധികം രൂപ ചിലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.പ്രസവമുറി,മേജര്‍ ഓപ്പറേഷന്‍ തിയ്യേറ്റര്‍,ഐ സി യു യൂണിറ്റ്,ന്യൂബോണ്‍ സ്‌റ്റെബിലൈസിംഗ് യൂണിറ്റ്,സ്ത്രികളുടെയും കുട്ടികളുടെയും ഓ പി മുറികള്‍,പ്രതിരോധ കുത്തിവെയ്പ്പ് വിഭാഗം,RSBY ഇന്‍ഷുറന്‍സ് വിഭാഗം,അള്‍ട്ര സൗണ്ട് സ്‌കാനിംഗ് റൂം വാര്‍ഡുകള്‍,പോസ്റ്റ് ഓപ്പറേറ്റീവ് റൂം എന്നിങ്ങനെയാണ് 2500 ചതുരശ്ര അടി വീസ്തീര്‍ണ്ണമുള്ള പുതിയ കെട്ടിടത്തില്‍ സൗകര്യങ്ങള്‍ ഏര്‍പാടാക്കിയിരിക്കുന്നത്.കൂടാതെ മേജര്‍ ഓപ്പറേഷന് തിയേറ്ററില്‍ ആധുനിക സംവിധാനങ്ങളായ ഹെപോ ഫില്‍റ്റര്‍,എക്‌സ്‌പെന്‍ജ് സിസ്റ്റം,ലാമിനാര്‍ എയര്‍ ഫ്‌ളോ സംവിധനവും ക്രമികരിച്ചിരിക്കുന്നു.കെട്ടിടത്തില്‍ സിസിടിവി ക്യാമറ,പബ്ലിക്ക് അഡ്രസിങ്ങ് സിസ്റ്റം,സെന്‍ട്രലൈസ്ഡ് ഗ്യാസ് സിസ്റ്റം ഇന്റര്‍കോം സംവിധാനവും ഒരുക്കിയിട്ടുണ്ട്.2016 ജനിവരിയില്‍ മുന്‍ ആരോഗ്യവകുപ്പ് മന്ത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു.ആധുനിക സംവിധാനങ്ങള്‍ ഉള്ള കെട്ടിടത്തിന് പ്രേത്യേകം ട്രാന്‍ഫോര്‍മര്‍ ആവശ്യമായതിനാല്‍ വൈദ്യൂതികരണ പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം നേരിടുകയായിരുന്നു.ജനറല്‍ ആശുപത്രി സുപ്രണ്ട് ഡോ.മിനിമോള്‍ എ എ,ആരോഗ്യകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി എ അബ്ദുള്‍ ബഷീര്‍,വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍,കൗണ്‍സിലര്‍മാരായ സംഗീത ഫ്രാന്‍സീസ്,വി സി വര്‍ഗ്ഗീസ്,പി വി ശിവകുമാര്‍,വത്സല ശശി,മീനാക്ഷി ജോഷി തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു.

 

Advertisement