കല്ലേറ്റുംങ്കര ഉണ്ണിമിശിഹാ ദേവാലയത്തില്‍ തിരുന്നാളിന് കൊടിയേറി

503
Advertisement

കല്ലേറ്റുംങ്കര : ഉണ്ണിമിശിഹാ ദേവാലയത്തില്‍ തിരുന്നാളിന് കൊടികയറി.ജനുവരി 16 മുതല്‍ 29 വരെയാണ് തിരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുന്നത്.ഇരിങ്ങാലക്കുട രൂപതാ വികാരി ജനറാല്‍ ഫാ.മോണ്‍ ആന്റോ തച്ചില്‍ കൊടിയേറ്റം നിര്‍വഹിച്ചു.തുടര്‍ന്നുള്ള ദിവസങ്ങളില്‍ ദിവ്യബലി,ലദീഞ്ഞ്,നൊവേന,സന്ദേശം എന്നിവ ഉണ്ടായിരിക്കും.26ന് വികാരി ഫാ.ഡേവീസ് അമ്പൂക്കന്റെ കാര്‍മ്മികത്വത്തില്‍ പ്രസുദേന്തിവാഴ്ച്ച,രൂപകൂട് എഴുന്നള്ളിക്കല്‍ എന്നവയ്ക്ക് ശേഷം അമ്പ് എഴുന്നള്ളിപ്പ് നടക്കും.തിരുന്നാള്‍ ദിനമായ 27ന് ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യകാര്‍മ്മികത്വം വഹിയ്ക്കും.വൈകീട്ട് 3ന് തിരുന്നാള്‍ പ്രദക്ഷിണവും ഉണ്ടായിരിക്കും.29ന് സെമിത്തേരിയില്‍ പെതു ഒപ്പീസ്.

Advertisement