പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു

451
Advertisement

ഇരിങ്ങാലക്കുട : നഗരസഭയുടെയും ജനറല്‍ ആശുപത്രി പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ പാലിയേറ്റിവ് കുടുംബസംഗമം സംഘടിപ്പിച്ചു.ഗൃഹപരിചരണത്തിന് സാമൂഹ്യപങ്കാളിത്തം ഉറപ്പാക്കുക,ഓരോ വീട്ടില്‍ നിന്നും ഒരു വളണ്ടിയര്‍മാരെ പരിശീലിപ്പിക്കുക,എല്ലാ സര്‍ക്കാര്‍ ആശുപത്രിയിലും പാലിയേറ്റീവ് പരിചരണപദ്ധതി നടപ്പിലാക്കുക എന്നി സന്ദേശങ്ങള്‍ ഉയര്‍ത്തികാട്ടിയാണ് ഇത്തവണ പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചത്.ചെയര്‍പേഴ്‌സണ്‍ നിമ്യാഷിജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം എല്‍ എ പ്രൊഫ. കെ യു അരുണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ജനറല്‍ ആശുപത്രി സുപ്രണ്ട് ഡോ.മിനിമോള്‍ എ എ,ആരോഗ്യകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി എ അബ്ദുള്‍ ബഷീര്‍,വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍,കൗണ്‍സിലര്‍മാരായ സംഗീത ഫ്രാന്‍സീസ്,സോണിയഗിരി,വി സി വര്‍ഗ്ഗീസ്,പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ സി ബിജു,ജില്ലാ മെഡിയ്ക്കല്‍ ഓഫിസര്‍ ഡോ.ഷിഫിന്‍,പാലിയേറ്റിവ് ജില്ലാ കോഡിനേറ്റര്‍ അഡ്വ.ടി എസ് മായദാസ്,സിബിള്‍ കെ ഒ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement