നമ്പൂതിരീസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ സ്റ്റുഡന്റസ് യൂണിയന്‍ ഉദ്ഘാടനം ചെയ്തു

573
Advertisement

ഇരിങ്ങാലക്കുട : നമ്പൂതിരീസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ 2017-18 വര്‍ഷത്തെ കോളേജ് യൂണിയന്‍ ഉദ്ഘാടനം കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ധര്‍മരാജ് അടാട്ട് നിര്‍വഹിച്ചു . ആര്‍ട്‌സ് ക്ലബ് ഉദ്ഘാടനം സുപ്രസിദ്ധ സിനിമ സീരിയല്‍ താരം ഫിറോഷും വോള്‍ മാഗസിന്‍ ഉദ്ഘാടനം കോളേജ് ഡയറക്ടര്‍ കെ.പി. കൃഷ്ണനുണ്ണിയും നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ മല്ലിക രാജഗോപാല്‍ സ്വാഗതവും യൂണിയന്‍ ചെയര്‍മാന്‍ ജെസില്‍ ജോണ്‍സന്‍ അദ്ധ്യക്ഷത വഹിച്ചു. കൃഷ്ണപ്രസാദിന്റെ നേതൃത്വത്തില്‍ പുതിയ സ്റ്റുഡന്റസ് യൂണിയന്‍ ഭാരവാഹികള്‍ ചുമതലയേറ്റു.

Advertisement