കൊരുമ്പിശ്ശേരി റെസിഡന്‍സ് അസോസിയോഷന്‍ വാര്‍ഷിക പുതുവത്സരാഘോഷം നടത്തി

560

ഇരിങ്ങാലക്കുട : കണ്ടേശ്വരം – കൊരുമ്പിശ്ശേരി ഭാഗത്തെ കുടുംബങ്ങള്‍ ഉള്‍പ്പെട്ട കൊരുമ്പിശ്ശേരി റെസിഡന്‍സ് അസോസിയേഷന്റെ വാര്‍ഷിക പുതുവത്സരാഘോഷം ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു . പ്രദീപ് മേനോന്‍ ഉദ്ഘാടനം ചെയ്തു. റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ടി.എം രാംദാസ് അധ്യക്ഷനായിരുന്നു. നഗരസഭാ കൗണ്‍സിലര്‍മാരായ കെ.കെ. ശ്രീജിത്ത്, കെ.ഗിരിജ,റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി എ.സി. സുരേഷ്, രേഷ്മ രാമചന്ദ്രന്‍, രാജീവ് മുല്ലപ്പിള്ളി, രമാഭായ് രാമദാസ് എന്നിവര്‍ സംസാരിച്ചു.പ്ലാസ്റ്റിക്കിന്റെ അധിക ഉപയോഗം ഒഴിവാക്കാന്‍ നാടിന്റെ നന്മക്കായി തുടരാം നമ്മുക്കൊരു നല്ല ശീലം എന്ന പദ്ധതിയുടെ ഭാഗമായി അസോസിയേഷനില്‍ പെട്ട എല്ലാ കുടുംബാഗങ്ങള്‍ക്കും തുണി സഞ്ചി നല്‍കി. വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കാക്കര സുകുമാര മേനോനെ ആദരിച്ചു. വിദ്യാഭ്യാസ അവാര്‍ഡുകളും വിതരണം ചെയ്തു. കലാഭവന്‍ മണികണ്ഠന്‍ , നിയാസ് തളിക്കുളം, ലിജി വിശ്വം എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന മിമിക്‌സ് പരേഡ് &കരോക്കേ ഗാനമേള ഉണ്ടായിരുന്നു. തുടര്‍ന്ന് അസോസിയേഷന്‍ അംഗങ്ങളും കുടുംബാംഗങ്ങളും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു

Advertisement