ഇരിങ്ങാലക്കുട : പോലിസ്, മോട്ടോര്‍ വെഹിക്കിള്‍ , എക്‌സൈസ് എന്നിവര്‍ സംയുക്തമായി അപകടരഹിതമായ പുതുവത്സരത്തെ വരവേല്‍ക്കാനായുള്ള ‘സേഫ് ന്യൂ ഇയര്‍ പ്രോഗ്രാമിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ മുതല്‍ കര്‍ശന പരിശോധനകള്‍ ആരംഭിച്ചു.മാപ്രാണം ഭാഗത്ത് പോലീസ്,ആര്‍ ടി ഓ, എക്‌സൈസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പരിശോധന.കണ്ടെയ്‌നറുകള്‍, സ്വകാര്യ വാഹനങ്ങള്‍, ബസ്സുകള്‍,ടാക്‌സി ഓട്ടോ, ഇരുചക്ര വാഹങ്ങള്‍ തുടങ്ങി എല്ലതരം വാഹനങ്ങളും പരിശോധിക്കുന്നുണ്ട്.സംശയാസ്പദ്മായ സാഹചര്യത്തിലുള്ളവരുടെ ബാഗുകള്‍ മുതല്‍ വാഹനങ്ങളുടെ അമിത വേഗത, മദ്യപിച്ച് വാഹനമോടിക്കുന്നവര്‍, ഹെല്‍മറ്റ്,സീറ്റ് ബെല്‍റ്റ് എന്നിവയെല്ലാം പരിശോധന നടത്തുണ്ട്.ബോധവല്‍ക്കരണത്തിന്റെ ഭാഗമായി വാഹനയാത്രക്കാര്‍ക്ക് ട്രാഫിക് ലഘുലേഖകളും നല്‍കുന്നുണ്ട്. പരിശോധനയില്‍ പിടിക്കപ്പെടുന്ന വാഹനങ്ങള്‍ പോലിസ് കസ്റ്റഡിയിലെടുക്കും. പ്രായപൂര്‍ത്തിയാകാതെ വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ ഉത്തരവാദിത്വപ്പെട്ട രക്ഷിതക്കള്‍ക്കെതിരെ നടപടിയെടുക്കും. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ഫേമസ് വര്‍ഗ്ഗീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് വാഹന പരിശോധന. ഇരിങ്ങാലക്കുട പോലീസ് സബ് ഇന്‍സ്പെക്ടര്‍ എസ് സുശാന്ത്, ജോയിന്റ് ആര്‍ ടി ഓ ചാക്കോ വര്‍ഗീസ്, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പി ആര്‍ അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സേഫ് ന്യൂ ഇയര്‍ പരിശോധനകള്‍ നടക്കുന്നത്.ന്യൂ ഇയര്‍ പ്രമാണിച്ച് രാത്രി പത്തുവരെ മാത്രമെ ഉച്ചഭാഷണിയും വാദ്യഘോഷങ്ങളും അനുവദിക്കുകയൊള്ളുവെന്ന് എസ്.ഐ. കെ.എസ് സുശാന്ത് പറഞ്ഞു. അനുമതിയില്ലാതെ മൈക്ക് സെറ്റ് ഉപയോഗിച്ച് പരിപാടി നടത്തുന്നവര്‍ക്കെതിരെയും പൊതുസ്ഥലങ്ങളില്‍ മദ്യപാനം നടത്തുന്നവര്‍ക്കെതിരെയും ശക്തമായ നടപടിയെടുക്കുമെന്നും എസ്.ഐ. പറഞ്ഞു.
സേഫ് ന്യൂ ഇയര്‍ പ്രോഗ്രാമിന്റെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ കര്‍ശന പരിശോധന.
Advertisement