ഇരിങ്ങാലക്കുടയില്‍ മദ്യപന്റെ തേരോട്ടം നിരവധി വാഹനാപകടങ്ങള്‍

1081

ഇരിങ്ങാലക്കുട : വൈകീട്ട് അഞ്ചര മണിയോടെ നഗരത്തില്‍ മദ്യപിച്ച് വാഹനമോടിച്ച് മദ്യവയസ്‌കന്‍ ഉണ്ടാക്കിയത് നിരവധി വാഹനാപകടങ്ങള്‍.ഒല്ലൂര്‍ സ്വദേശി ചുങ്കത്ത് വീട്ടില്‍ ലാസറാണ് മദ്യപിച്ച് വാഹനമോടിച്ച് അപകട പരമ്പര സൃഷ്ടിച്ചത്.ചന്തകുന്ന് ഭാഗത്ത് നിന്നും അന്യസംസ്ഥാന തൊഴിലാളികളുമായി സ്‌കോര്‍പിയോ കാറില്‍ വരുകയായിരുന്ന ഇയാള്‍ ചന്തകുന്ന് ഠാണ പരിസരത്ത് രണ്ട് ഓട്ടോയിലും ഒരു കാറിലും ഇടിച്ചതിന് ശേഷം നിര്‍ത്താതെ പോവുകയായിരുന്നു.നാട്ടുക്കാര്‍ ഓട്ടോയില്‍ പിന്‍തുടര്‍ന്ന ഇയാളെ പിന്നീട് കോളേജ് ജംഗ്ഷന്‍ ഇറക്കത്ത് കല്ലേറ്റുംങ്കര സ്വദേശി ടിന്റോയുടെ കാറില്‍ തട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന് പോലീസ് എത്തി ഇയാളെ സ്‌റ്റേഷനിലേയ്ക്ക് കൊണ്ട് പോകാന്‍ ശ്രമിച്ചെങ്കില്ലും ഇയാല്‍ പോലിസ്‌ക്കാരുമായി മല്‍പിടുത്തം നടത്തുകയായിരുന്നു.ഏറെ പണിപെട്ടാണ് ഇയാളെ പോലിസ് സ്‌റ്റേഷനില്‍ എത്തിച്ചത്.

Advertisement