ഇന്റര്‍ ചര്‍ച്ച് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്;കല്ലേറ്റുംക്കരക്ക് കിരീടം

399

അവിട്ടത്തൂര്‍: കെസിവൈഎമ്മും ഊരകം സിഎല്‍സിയും സംയുക്തമായി എല്‍ബിഎസ്എം ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൌണ്ടില്‍ സംഘടിപ്പിച്ച ഇന്റര്‍ ചര്‍ച്ച് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കല്ലേറ്റുംകര ഇന്‍ഫന്റ് ജീസസ് ചര്‍ച്ച് ഫുട്‌ബോള്‍ ടീം കിരീടം നേടി. കൊടുങ്ങ സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് ഫുട്‌ബോള്‍ ടീമിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കല്ലേറ്റുംകര വിജയിച്ചത്. രൂപതയിലെ പതിനാറ് ഇടവകകളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്തു.വിജയികള്‍ക്ക് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് തോമസ് തത്തംപിള്ളി താണിപ്പിള്ളി ലോനപ്പന്‍ മെമ്മോറിയല്‍ ട്രോഫി സമ്മാനിച്ചു. ജോണി താണിപ്പിള്ളി, ഡോ.സിജോ പട്ടത്ത്, ജോജി കോക്കാട്ട്, കുര്യന്‍ കൊടിയില്‍ എന്നിവര്‍ ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

Advertisement