ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍ അത്ലറ്റിക് മീറ്റ് 2017

356

ഇരിങ്ങാലക്കുട: ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളിലെ” ആനുവല്‍ അത്ലറ്റിക് മീറ്റ് 2017 ”ന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കെ.ജി ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിച്ചു . സ്‌കൂള്‍ ലീഡര്‍ ധനീഷ് ദേവദാസ് പ്രതിജ്ഞാ ചൊല്ലിക്കൊടുക്കുകയും മുന്‍വര്‍ഷത്തെ വ്യക്തിഗത ചമ്പ്യാന്മാരായ മുഹമ്മദ് യാസിന്‍, സൂര്യ ഗായത്രി, ഹരിനന്ദന്‍,സൂര്യനാരായണന്‍ എന്നിവര്‍ ദീപശിഖ ഏറ്റുവാങ്ങി . വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളുടെ ആവേശോജ്ജലമായ മാര്‍ച്ച് പാസ്റ്റില്‍ മജിസ്ട്രേറ്റ് കെ.ജി ഉണ്ണികൃഷ്ണന്‍ സല്യൂട്ട് സ്വീകരിച്ചു. എസ്എന്‍ ഇ എസ് ചെയര്‍മാന്‍ കെ .ആര്‍. നാരായണന്‍, പ്രിന്‍സിപ്പല്‍ ഹരീഷ് മേനോന്‍ പി.ജി, സെക്രട്ടറി എ.കെ ബിജോയ്, പ്രസിഡന്റ് എ.എ ബാലന്‍, വൈസ് ചെയര്‍മാന്‍ കെ. കെ കൃഷ്ണനാന്ദബാബു, മാനേജര്‍ എം.എസ് വിശ്വനാഥന്‍, എസ് എം സി ചെയര്‍മാന്‍ അഡ്വ . കെ.ആര്‍ അച്യുതന്‍, പി.ടി .എ .പ്രസിഡന്റ് റിമ പ്രകാശ്, പി.ടി ടീച്ചര്‍ ശോഭ പ്രദീപ് എന്നിവര്‍ സംസാരിച്ചു.

Advertisement