അങ്കണവാടി പണിയുന്നതില്‍ അനാസ്ഥയില്ല

379

പടിയൂര്‍: ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡിലെ 110-ാം നമ്പര്‍ അങ്കണവാടി പണിയുന്നതില്‍ പഞ്ചായത്തിന് അനാസ്ഥയില്ലെന്ന് പ്രസിഡന്റ് കെ.സി ബിജു. നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായും പൂര്‍ത്തികരിച്ച അങ്കണവാടിയും രണ്ട് റോഡുകളും ആരും എടുക്കാന്‍ തയ്യാറാകാത്തതിലുള്ള തടസ്സം മാത്രമാണ് ഇതിലുള്ളത്. ഇക്കാര്യത്തില്‍ ഗ്രാമപഞ്ചായത്ത് ഒരു അനാസ്ഥയും കാണിച്ചിട്ടില്ല. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്തിന്റെ സഹായത്താലാണ് അങ്കണവാടി പണിയുന്നത്. ഇതിനായി പത്ത് ലക്ഷം രൂപ വകയിരുത്തി സാങ്കേതിക അനുമതി വാങ്ങി രണ്ടുതവണ ടെണ്ടര്‍ നല്‍കി. എന്നാല്‍ തൊഴിലുറപ്പില്‍ കുടിശ്ശിക നിലനില്‍ക്കുന്നതിനാല്‍ ടെണ്ടര്‍ എടുക്കുവാന്‍ ആരും തയ്യാറായില്ല. തുടര്‍ന്ന് സര്‍ക്കാറിന്റെ നടപടിക്രമപ്രകാരമാണ് ബ്ലോക്ക് പഞ്ചായത്തിനെ ഈ വര്‍ക്ക് ഏല്‍പ്പിച്ചത്. ബ്ലോക്കില്‍ ബന്ധപ്പെട്ട പ്രക്യൂയര്‍മെന്റ് കമ്മിറ്റി കൂടി അങ്കണവാടി ടെണ്ടര്‍ നല്‍കാന്‍ തിരുമാനിച്ചിട്ടിട്ടുണ്ടെന്നും ബിജു വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Advertisement