ആനന്ദപുരം: മുരിയാട് ഗ്രാമപഞ്ചായത്ത് തരിശു രഹിത പഞ്ചായത്താക്കുന്നതിന്റെ ഭാഗമായി ആനന്ദപുരം വില്ലേജിലെ 17-ാം വാര്‍ഡില്‍ തരിശു രഹിത വാര്‍ഡ് പദ്ധതിക്ക് തുടക്കമായി. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന മൂന്നാമത്തെ കുളത്തിന്റെ നിര്‍മ്മാണോദ്ഘാടനം മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് സരള വിക്രമന്‍ നിര്‍വ്വഹിച്ചു. 17-ാം വാര്‍ഡ് അംഗം എ.എം. ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ടി.ജി. ശങ്കരനാരായണന്‍, ഇരിങ്ങാലക്കുട ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നളിനി ബാലകൃഷ്ണന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മോളി ജേക്കബ്, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് തോമസ് തൊകലത്ത്, മുരിയാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ടി.വി.വത്സന്‍, സി.ഡി.എസ്. മിനി പ്രഭാകരന്‍, തൊഴിലുറപ്പ് പദ്ധതി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഗ്രീഷ്മ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. നിത അര്‍ജുനന്‍ നന്ദി പറഞ്ഞു.
Advertisement