ഇരിങ്ങാലക്കുട: വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസില്‍ പ്രതിക്ക് 7 വര്‍ഷം കഠിന തടവിനും 20,000 രൂപ പിഴ അടക്കുന്നതിനും ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ്ജഡ്ജ് കെ.ഷൈന്‍ ശിക്ഷ വിധിച്ചു. 2010 ജൂലൈ 21 ന്  ഐരാണിക്കുളം ഉള്ള ഔസേപ്പിന്റെ വീട്ടിലാണ് വൃദ്ധയെ കിടപ്പുമുറിയില്‍ വച്ച് ശ്വാസം മുട്ടിച്ചും,തലയില്‍ ചുറ്റിക കൊണ്ട് ഗുരുതരമായി പരിക്കേല്‍പിച്ചും, കയ്യില്‍ ധരിച്ചിരുന്ന 3 പവനോളം തൂക്കം വരുന്ന 3 വളകള്‍ കവര്‍ച്ച ചെയ്തത്. കേസില്‍ തിരുമുക്കുളം സ്വദേശി മാര്‍ട്ടിനെ കുറ്റക്കാരനാണെന്നു കണ്ട് കോടതി ശിക്ഷിച്ചത്.മാള പോലീസ് സബ് ഇന്‍സ്പെക്ടര്‍ വി.സി.ഉണ്ണികൃഷ്ണന്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തിയത്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. ജെ. ജോബി, അഡ്വക്കേറ്റുമാരായ ജിഷ ജോബി, അല്‍ജോ പി ആന്റണി, വി എസ് ദിനല്‍ എന്നിവര്‍ ഹാജരായി.

 

 

LEAVE A REPLY

Please enter your comment!
Please enter your name here