ഇരിങ്ങാലക്കുട:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം ശേഖരിക്കുന്നതിനു പട്ടേപ്പാടം താഷ്‌ക്കന്റ് ലൈബ്രറി ആവിഷ്‌കരിച്ച ‘പുസ്തകങ്ങള്‍ അതിജീവനത്തിനു’ എന്ന പദ്ധതിയുടെ ഉദ്ഘാടനം വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ.ഉണ്ണികൃഷ്ണന്‍ എം.എ.സലീമിനു ആദ്യ പുസ്തകം നല്കി നിര്‍വ്വഹിച്ചു. സ്വകാര്യ വ്യക്തികളില്‍നിന്നും പുസ്തകങ്ങള്‍ ശേഖരിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്ത് സംഭാവന സ്വീകരിക്കുകയാണു പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. യോഗത്തില്‍ വേളൂക്കര ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ ആമിന അബ്ദുള്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത മനോജ്, പി.എസ്.ശങ്കരന്‍,ഖാലിദ് തോപ്പില്‍, കെ.എസ്.മുജീബ് റഹിമാന്‍ എന്നിവര്‍ സംസാരിച്ചു. വി.വി.തിലകന്‍ സ്വാഗതവും, രമിത സുധീന്ദ്രന്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ വെച്ച് പെരുന്നാളിനു ബന്ധുക്കള്‍ നല്‍കിയ പാരിതോഷിക സംഖ്യ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഫസ്‌ന , ഫെമിന എന്നീ വിദ്ധാര്‍ത്ഥികള്‍ മാതൃകയായി.

LEAVE A REPLY

Please enter your comment!
Please enter your name here