കയ്പമംഗലം : കനത്ത മഴയെ തുടര്‍ന്നു ദുരിതത്തിലായവരെ സഹായിക്കാന്‍ കയ്പമംഗലം ആര്‍.സി.യു.പി സ്‌കൂളില്‍ നടത്തിയ ദുരിതാശ്വാസ ക്യാമ്പില്‍ ഇരിങ്ങാലക്കുട രൂപത മാര്‍ ജയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ ഹൃദയ പാലിയേറ്റീവ് കെയര്‍ വൈദ്യസഹായമെത്തിച്ചു. ഡോ. ഈപ്പന്‍, ഡോ. എഫ്രേം അമ്പൂക്കന്‍, ഡോ. പോള്‍സണ്‍, കരാഞ്ചിറ മിഷന്‍ ഹോസ്പിറ്റല്‍ സിസ്റ്റേഴ്സ്, സ്റ്റാഫ് എന്നിവര്‍ 300 പേര്‍ക്ക് ചികിത്സ നല്‍കുന്നതിന് നേതൃത്വം നല്‍കി. വികാരി ജനറല്‍ മോണ്‍. ജോസ് മഞ്ഞളി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹൃദയ പാലിയേറ്റീവ് കെയര്‍ ഡയറക്ടര്‍ ഫാ. തോമസ് കണ്ണമ്പിള്ളി, കയ്പമംഗലം പള്ളി വികാരി ഫാ. സോജോ കണ്ണമ്പുഴ, കൈക്കാരന്മാരായ സിബിന്‍ ജോയ്, ജോയ് പാണ്ടാരി, സിഎല്‍സി യുവജനങ്ങള്‍, പഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവര്‍ ക്യാമ്പിനു വേണ്ട ഒരുക്കങ്ങള്‍ നടത്തി. രോഗികള്‍ക്ക് പ്രതിരോധ മരുന്നുകളും മറ്റു മരുന്നുകളും സൗജന്യമായി വിതരണം ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here