ഇരിങ്ങാലക്കുട; എല്ലാവ്യാപാര സ്ഥാപനങ്ങള്‍ക്കും ഇന്‍ഷ്വൂറന്‍സ് സുരക്ഷ പദ്ധതിയുമായി വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റ് രംഗത്ത്. ന്യൂ ഇന്ത്യ ഇന്‍ഷ്വുറന്‍സുമായ് സഹകരിച്ച് നടത്തുന്ന പദ്ധതിയുടെ ഇരിങ്ങാലക്കുട യൂണിറ്റിന്റെ ഉദ്ഘാടനം വ്യാപാരഭവനില്‍ നടന്ന ചടങ്ങില്‍ വെച്ച് ജില്ലാ സെക്രട്ടറി പി.ജെ.പയസ്സ് നിര്‍വഹിച്ചു. യോഗത്തില്‍ പുതിയതായി തിരെഞ്ഞടുക്കപ്പെട്ട പ്രസിഡണ്ട് എബിന്‍ വെളളാനിക്കാരന്‍ അദ്ധ്യക്ഷത വഹിച്ചു.2019-2021 വര്‍ഷത്തേക്കുളള ഭാരവാഹികളായി ഷാജു പാറേക്കാടന്‍ (സെക്രട്ടറി) തോമസ് അവറാന്‍ (ട്രഷറര്‍) പി.വി.ബാലസുബ്രഹ്മണ്യന്‍, വി.കെ.അനില്‍കുമാര്‍ (വൈസ് പ്രസിഡണ്ടുമാര്‍) ഡീന്‍ ഷാഹിദ്, മണിമേനോന്‍ കെ.എസ്.ജാക്സണ്‍( ജോയിന്റ് സെക്രട്ടറിമാര്‍) ടി.വി. ആന്റോ രക്ഷാധികാരി എന്നിവരെ തിരെഞ്ഞടുത്തു. തുടര്‍ന്ന് ഭാരവാഹികളും 37 എക്സിക്യൂട്ടീവ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റേടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here