ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുടയെ മുഴുവനായി അറിയാന് ഇരിങ്ങാലക്കുട മാന്വല് എത്തുന്നു.ഇരിങ്ങാലക്കുടയുടെ രാഷ്ട്രീയ സാമൂഹ്യ ചരിത്രത്തിന്റെ ഇന്നലെകള് കൃത്യമായി അടയാളപ്പെടുത്തുന്ന മാന്വല് ചരിത്രം സമഗ്രമായി അവതരിപ്പിക്കുന്ന ആദ്യത്തെ സംരംഭമാണ്.നിശാഗന്ധി ഇരിങ്ങാലക്കുട മാന്വല് ഫെബ്രുവരി 1 മുതല് ആരംഭിക്കും.രാഷ്ട്രീയം ,മതം ,കൃഷി,വ്യവസായം ,വാണിജ്യം ,വിദ്യാഭ്യാസം ,ആരോഗ്യം ,ഗതാഗതം ,കസല,സംസ്ക്കാരം ,പ്രവാസം ,നിയമം,പൊതുജീവിതം എന്നീ മേഖലകളുമായി ബന്ധപ്പെട്ട ചരിത്രങ്ങളും മറ്റു കുറിപ്പുകളും ഇതില് ഉള്പ്പെടുത്തിയിട്ടുണ്ട് .ഏഴ് പഞ്ചായത്തുകളെയും ,നഗരസഭയെയും പ്രത്യേകം വേര്തിരിച്ചാണ് വിഷയങ്ങള് ഉള്പ്പെടുത്തിയിട്ടുണ്ട് .4200 രൂപ മുഖ വിലയുള്ള പുസ്തകം 2000 രൂപയ്ക്ക് ഇപ്പോള് ലഭ്യമാകും.കോപ്പികള് ആവശ്യമുള്ളവര്ക്ക് മുന്കൂട്ടി പണമടച്ച് ബുക്ക് ചെയ്യാവുന്നതാണ്.പത്ര സമ്മേളനത്തില് മാന്വല് ചെയരമാന് അഡ്വ .എം എസ് അനില് കുമാര് ,എഡിറ്റര് ജോജി ചന്ദ്രശേഖരന് ,ചീഫ് കോ-ഓര്ഡിനേറ്റര് ടികെ സജീവന് ,അഡ്മിനിസ്ട്രേഷന് മാനേജര് പി എസ് ജിത്ത് ,എ ആര് സന്തോഷ് എന്നിവര് പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here