ജി യു പി എസ് ആനന്ദപുരംSTARS പ്രീപ്രൈമറി നിർമ്മാണ ഉദ്ഘാടനം

27

മുരിയാട്:SSK യുടെയും മുരിയാട് പഞ്ചായത്തിന്റെയും സംയുക്ത സംരംഭമായ ഇന്റർനാഷണൽ മോഡൽ പ്രീപ്രൈമറി പവിഴമല്ലിയുടെ നിർമ്മാണ ഉദ്ഘാടനം മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റി ലപ്പള്ളി നിർവഹിച്ചു. മുരിയാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിതാബാലൻ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സരിത സുരേഷ്, ഭരണസമിതി അംഗങ്ങൾ, ബിആർസി പ്രതിനിധികൾ, PTA, MPTA, SMC, OSA, ശില്പി പോളി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഇരിങ്ങാലക്കുട ബിപിസി സിന്ധു.വി.ബി പ്രോജക്ട് വിശദീകരണം നടത്തി. യോഗത്തിൽ പ്രധാന അധ്യാപിക ശ്രീകല ടീച്ചർ സ്വാഗതവും പ്രോജക്ടിന്റെ ചുമതലയുള്ള ഇന്ദു ടീച്ചർ നന്ദിയും രേഖപ്പെടുത്തി.

Advertisement