ഇരിങ്ങാലക്കുട നഗരസഭ ഹെൽത്ത് സൂപ്പർവൈസർ പി. ആർ സ്റ്റാൻലി 30 വർഷത്തെ സേവനം പൂർത്തീകരിച്ച് ഈ മാസം വിരമിക്കുന്നു

148

ഇരിങ്ങാലക്കുട: നഗരസഭ ഹെൽത്ത് സൂപ്പർവൈസർ ഇരിങ്ങാലക്കുടക്കാരനായ പി. ആർ സ്റ്റാൻലി 30 വർഷത്തെ സേവനം പൂർത്തീകരിച്ച് ഈ മാസം വിരമിക്കുന്നു.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറിൽ തുടങ്ങി ഹെൽത്ത് സൂപ്പർവൈസർ ആയാണ് അദ്ദേഹം വിരമിക്കാൻ തയ്യാറെടുക്കുന്നത്.1991 ൽ ഹെൽത്ത് ഇൻസ്‌പെക്ടർ ആയിരുന്ന സ്വന്തം പിതാവിന്റെ മുന്നിൽ സർവ്വീസിൽ ജോയിൻ ചെയ്താണ് ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിക്കുന്നത്.1990 ൽ താൽക്കാലികമായി ചാവക്കാട് നഗരസഭ, തുടർന്ന് PSC വഴി ഇരിങ്ങാലക്കുട, പിന്നെ പ്രമോഷനായി കുന്നംകുളം, ഗുരുവായൂർ , ചാലക്കുടി, വർക്കല, തൃശ്ശൂർ, ആലുവ നഗരസഭകളിൽ പ്രവർത്തിച്ചിട്ടുണ്ട്.എവിടെ പോയാലും വീണ്ടും തിരിച്ച് ഇരിങ്ങാലക്കുടയിലേക്ക് തന്നെ അദ്ദേഹം തിരിച്ചെത്താറുണ്ട്.അങ്ങിനെ 25 വർഷത്തോളം ഇരിങ്ങാലക്കുട നഗരസഭയിലെ ആരോഗ്യ വിഭാഗത്തിലെ എല്ലാ തസ്തികകളിലും ജോലി ചെയ്യാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇപ്പോൾ റിട്ടയർമെന്റും ഇരിങ്ങാലക്കുടയിൽ നിന്ന് തന്നെയാണ്.ശുചീകരണ പ്രവർത്തനങ്ങൾ,പരാതികൾ തീർപ്പാക്കുന്നതിനായുള്ള പരിശ്രമങ്ങൾ,കച്ചവടസ്ഥാപനങ്ങൾക്കുള്ള ലൈസൻസ് നൽകൽ,മാലിന്യനിർമ്മാർജ്ജന പ്രവർത്തനത്തിന്റെ ഭാഗമായുള്ള വ്യത്യസ്തമായ പ്രവർത്തനങ്ങൾ,രോഗപ്രതിരോധ പ്രവർത്തനങ്ങൾ,കുടുംബശ്രീ പദ്ധതിയുമായിട്ടുള്ള കടമകൾ,വിവിധങ്ങളായ ആഘോഷങ്ങളുടെ നടത്തിപ്പ്,പ്രളയത്തിൽ അതിജീവനത്തിനായുള്ള പ്രവർത്തനങ്ങൾ,കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒരു വർഷമായി നിരവധി പുതിയ ഉത്തരവാദിത്വങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

Advertisement