പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക – _ജോയിന്റ് കൗൺസിൽ

31

ഇരിങ്ങാലക്കുട : സർക്കാർ ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, പുന:പരിശോധന സമിതി റിപ്പോർട്ട് ചർച്ച ചെയ്ത് വാഗ്ദാനം പാലിക്കുക, കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ പ്രതിരോധിക്കുക കേരള സർക്കാരിന്റെ ജനപക്ഷ നിലപാടുകൾക്ക് പിന്തുണ നൽകുക മുതാലയവിഷയങ്ങളിൽ സർക്കാരിന്റെയും ജീവനക്കാരുടെയും ശ്രദ്ധ ക്ഷണിച്ചു കൊണ്ട് കേരള പിറവിദിനമായ നവംബർ 1 ന് സെക്രട്ടേറിയറ്റ് നടയിലും മേഖലാ കേന്ദ്രങ്ങളിലും പെൻഷൻ സംരക്ഷണ ധർണ്ണ നടത്തുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട മിനി സിവിൽ സ്റ്റേഷന് മുന്നിൽ സർക്കാർ ജീവനക്കാർ ധർണ്ണ നടത്തി. ജോയിന്റ് കൗൺസിൽ മേഖല ജോയിന്റ് സെക്രട്ടറി ഇ.ജി.റാണി അദ്ധ്യക്ഷത വഹിച്ച യോഗം ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ആർ.ഹരീഷ്കുമാർ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.സി. സുഭാഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി എം.കെ. ഉണ്ണി, ജില്ലാ കൗൺസിൽ അംഗങ്ങളായ പി.കെ.ശ്രീരാജ്കുമാർ, ജി.പ്രസീത എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി പി.കെ. ഉണ്ണികൃഷ്ണൻ സ്വാഗതവും ട്രഷറർ എൻ.വി. നന്ദകുമാർ നന്ദിയും പറഞ്ഞു.

Advertisement