ഇരിങ്ങാലക്കുട : നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകരുമായി തോമസ് ഉണ്ണിയാടന്റെ റോഡ് ഷോ. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട ടൗണിലാണ് റോഡ് ഷോ നടത്തിയത്. കുട്ടംകുളം പരിസരത്തുനിന്നാരംഭിച്ച റോഡ് ഷോയിൽ തിരഞ്ഞെടുപ്പ് ചിഹ്നമായ ട്രാക്ടർ ഓടിക്കുന്ന കർഷകനും ഉണ്ടായിരുന്നു. ത്രിവർണ്ണ നിറങ്ങളിലുള്ള ബലൂണുകളും സ്ഥാനാർത്ഥിയുടെ ചിത്രത്തോടുകൂടിയ പ്ലക്കാർഡും റോഡ്ഷോയ്ക്ക് മാറ്റ് കൂട്ടി. നഗരസഭാധ്യക്ഷ സോണിയ ഗിരി, തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ ആന്റോ പെരുമ്പുള്ളി, കെ.കെ.ശോഭനൻ, കെ.കെ.ജോൺസൻ, സതീഷ് വിമലൻ, ജോസഫ് ചാക്കോ,പി.ടി.ജോർജ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അസറുദ്ധീൻ കളകാട്ട്, നിയോജക മണ്ഡലം പ്രസിഡന്റ് വിബിൻ വെള്ളയത്ത്, കെ.എ.റിയാസുദ്ധീൻ, രാജൻ പൈക്കാട്ട്, റോക്കി ആളൂക്കാരൻ, പി.ബി.മനോജ്, എ.പി.ആന്റണി, എന്നിവർ നേതൃത്വം നൽകി.
Advertisement