Sunday, June 7, 2026
24.7 C
Irinjālakuda

വായിച്ചു വളരുന്നവരാണ് ചന്ദ്രനെ കീഴടക്കുന്നത് -സി ആര്‍ ദാസ്

ഇരിങ്ങാലക്കുട: വായിച്ചു വളരുന്നവര്‍ക്ക് ചന്ദ്രനെയും ചൊവ്വയെയും കീഴടക്കാന്‍ കഴിയുമെന്ന് സി ആര്‍ ദാസ് ,കൂട്ടുകാരുടെ വിജയത്തില്‍ സന്തോഷിക്കാനും പരാജയത്തില്‍ സങ്കടപ്പെടാനും കഴിയുന്ന യഥാര്‍ത്ഥ ചങ്ങാതിമാരാവാന്‍ വായനയിലൂടെ കഴിയും, അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് സ്ഥാപനമായ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് തൃശ്ശൂര്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന അക്ഷര യാത്രയുടെ ഇരിഞ്ഞാലക്കുട ഡോണ്‍ ബോസ്‌കോ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അക്ഷര യാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ച് കുട്ടികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ മാനേജര്‍ ഫാ. മാനുവല്‍ മേടവ അദ്ധ്യക്ഷനായിരുന്നു. സ്‌കൂളിലെ അധ്യാപികയായിരുന്ന ഗീതാമണി ഉണ്ണികൃഷ്ണനെ ചടങ്ങില്‍ ആദരിച്ചു. വായനമത്സരം കാവ്യാലാപന മത്സരം എന്നിവയില്‍ വിജയികളായ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും നല്‍കി. ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.കുര്യാക്കോസ് ശാസ്താംകാല ഐ സി എസ് ഇ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാദര്‍ മനു പീടികയില്‍ പി.ടി.എ പ്രസിഡന്റ് തിലകന്‍ ഇ കെ സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാദര്‍ ജെയ്‌സണ്‍ മുളവരിക്കല്‍, അധ്യാത്മിക ആചാര്യന്‍ ഫാ.ജോസിന്‍ താഴെത്തട്ടില്‍, സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ സ്റ്റനി വര്‍ഗീസ്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ലൈബ്രറേറിയന്‍ ഉല്ലാസ് സി ജി, എഡിറ്റോറിയല്‍ അസിസ്റ്റന്റ് നവനീത് കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ബാലസാഹിത്യ പുസ്തകങ്ങള്‍ 50% വിലക്കിഴിവോടെ കുട്ടികളില്‍ എത്തിക്കുന്ന പുസ്തകമേള അക്ഷര യാത്രയുടെ ഭാഗമാണ്. ജൂലൈ 22 23 തീയതികളില്‍ സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന പുസ്തക മേളയില്‍ നിന്നും കുട്ടികള്‍ക്ക് പകുതി വിലയ്ക്ക് പുസ്തകങ്ങള്‍ വാങ്ങാം. മലയാളത്തിനു ശ്രേഷ്ഠഭാഷാ ലഭിച്ചതിനെത്തുടര്‍ന്ന് 2014 ല്‍ ആരംഭിച്ച അക്ഷരയാത്ര പദ്ധതിയാണ് ഇപ്പോള്‍ തൃശ്ശൂര്‍ ജില്ലയില്‍ എത്തിയിരിക്കുന്നത്. ജൂലൈ 8 മുതല്‍ തുടങ്ങിയ യാത്ര ആഗസ്റ്റ് 9 വരെ ജില്ലയില്‍ തുടരും. ജില്ലയിലെ 20 സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് അക്ഷരയാത്ര നടക്കുന്നത്

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img