Friday, May 8, 2026
24.9 C
Irinjālakuda

കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ആറാട്ടിനായി ഭഗവാന്‍ എഴുന്നള്ളി.

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ആറാട്ടിനായി ഭഗവാന്‍ എഴുന്നള്ളി. ഉച്ചയ്ക്ക് 1 ന്‌ രാപ്പാള്‍  ആറാട്ടുകടവിലാണ്‌ ആറാട്ട്. പള്ളിവേട്ട കഴിഞ്ഞു വന്ന് വിശ്രമിക്കുന്ന ഭഗവാനെ പുലര്‍ച്ചെ അഞ്ചിന് മണ്ഡപത്തില്‍ പ ള്ളിക്കുറുപ്പില്‍ നിന്നും മംഗളവാദ്യത്തോടും ശംഖനാദത്തോടെയും വിളിച്ചുണര്‍ത്തി പശുവിനെ കണികാണിച്ച് പ്രഭാതകര്‍മ്മങ്ങള്‍ക്ക് ശേഷം പുതിയ പട്ടുടയാടയണിയിച്ച് തിരുവാഭരണവും ചന്ദനവും ചാര്‍ത്തി. തുടര്‍ന്ന് ഭഗവാന്‍ കിടന്ന പട്ടുമെത്തയ്ക്ക് ചുറ്റും അലങ്കരിച്ചിരിക്കുന്ന മുളംപാലികകളുടെ ശക്തിയെക്കൂടി ഭഗവാനിലേയ്ക്ക് ചാര്‍ത്തി എതൃത്ത്പൂജ നടത്തി.
പിന്നീട് തിടമ്പിലേയ്ക്കാവാഹിച്ച് മഞ്ഞള്‍പൊടി ചാര്‍ത്തി ആറാട്ടുബലി നടത്തി. അതിനുശേഷം പാണികൊട്ടി പുറത്തേയ്ക്ക് എഴുന്നള്ളുന്ന ഭഗവാന്‍ തന്റെ എല്ലാ പരിവാരങ്ങളോടും കൂടി ഒരു പ്രദക്ഷിണംകൊണ്ട് ശ്രീഭൂതബലി നടത്തി വലിയ പാണികൊട്ടി ആനപ്പുറത്തുകയറി മേളത്തോടെ ഒരു പ്രദക്ഷിണം കൂടി പൂര്‍ത്തിയാക്കി മതില്‍ക്കെട്ടിന് പുറത്തേയ്‌ക്കെഴുന്നള്ളി. പുറത്തേയ്ക്ക് എഴുന്നള്ളുന്ന ഭഗവാന് കിഴക്കെ നടയില്‍ പോലീസ് റോയല്‍ സല്യൂട്ട് നല്‍കി. കിഴക്കേ ഗോപുരത്തിന് സമീപമുള്ള ആല്‍ത്തറയില്‍ ബലിതൂകി നാദസ്വരത്തിന്റേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ രാപ്പാളിലേയ്ക്ക് ആറാട്ടിനായി പുറപ്പെടൂ.
ഉച്ചയ്ക്ക് 1 ന്‌  ആറാട്ടുനടക്കും. ആറാട്ടിന് ശേഷം വൈകീട്ട് 5ന് തിരിച്ചെഴുന്നള്ളിപ്പ് നടക്കും. വരുന്നവഴിക്ക് വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും പറയെടുത്ത് നാദസ്വരത്തിന്റേയും മേളത്തിന്റേയും അകമ്പടിയോടെ ഭഗവാന്‍ പള്ളിവേട്ട ആല്‍ത്തറയിലെത്തും. തുടര്‍ന്ന് പഞ്ചവാദ്യം ആരംഭിക്കും. കൊട്ടിലാക്കല്‍ പറമ്പിന് സമീപം പഞ്ചവാദ്യം അവസാനിപ്പിച്ച് പാണ്ടിമേളം കൊട്ടും. മതില്‍ക്കെട്ടിനകത്തേയ്ക്ക് എഴുന്നള്ളിയശേഷം 12 പ്രദക്ഷിണം നടക്കും. പിന്നീട് കൊടിയിറക്കി ഭഗവാനെ ശ്രീകോവിലിലേയ്ക്ക് എഴുന്നള്ളിച്ച് തിടമ്പില്‍ നിന്നും ചൈതന്യത്തെ മൂലബിംബത്തിലേയ്ക്ക് ആവാഹിച്ച് പൂജകള്‍ മുഴുവനാക്കും.

Hot this week

തോമസ് ഉണ്ണിയാടന് കത്തിഡ്രൽ എ.കെ.സി.സി. സ്വീകരണം നൽകി

ഇരിങ്ങാലക്കുട എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ട അഡ്വ.തോമസ് ഉണ്ണിയാടന് ഇരിങ്ങാലക്കുട സെന്റ് തോമസ്...

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

Topics

തോമസ് ഉണ്ണിയാടന് കത്തിഡ്രൽ എ.കെ.സി.സി. സ്വീകരണം നൽകി

ഇരിങ്ങാലക്കുട എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ട അഡ്വ.തോമസ് ഉണ്ണിയാടന് ഇരിങ്ങാലക്കുട സെന്റ് തോമസ്...

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...
spot_img

Related Articles

Popular Categories

spot_imgspot_img