ഖത്തർ ഫുട്ബോൾ ലോകകപ്പിന് പച്ചപ്പിന്റെ സന്ദേശം നൽകി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്

40

ഇരിങ്ങാലക്കുട:ക്രൈസ്റ്റ് കോളേജിന്റെ നേതൃത്വത്തിൽ ഖത്തറിൽ വെച്ച് നടക്കുന്ന ഫുട്ബോൾ ലോകകപ്പിന്റെ ഭാഗമായി” ഒരു ഗോളിന് ഒരു പ്ലാവിൻ തൈ” പദ്ധതി നടപ്പിലാക്കുന്നു. കേരള സംസ്ഥാന ഫലമായ ചക്കയെ പ്രോത്സാഹിപ്പിക്കുകയും ഇന്നത്തെ ആധുനിക കാലഘട്ടത്തിന്റെ പച്ചപ്പിന്റെ പ്രാധാന്യം സമൂഹത്തെ ബോധവൽക്കരിക്കുന്നതിനും ഉള്ള പരിശ്രമമാണ് ഇതിലൂടെ നടക്കുന്നത്. സൗത്ത് ആഫ്രിക്കയിൽ വെച്ച് നടന്ന 2010-ലെ ഫുട്ബോൾ ലോകകപ്പിന് “ഒരു ഗോളിന് ഒരു മരം” പദ്ധതിയും, ബ്രസീലിൽ വെച്ച് നടന്ന 2014-ലെ ലോകകപ്പിന്” ഒരു ഗോളിന് ഒരു നാട്ടുമാവിൻ തൈ” പദ്ധതിയും റഷ്യയിൽ വെച്ച് നടന്ന 2018-ലെ ലോകകപ്പിൽ ഒരു ഗോളിന് ഒരു നാട്ടുമാവിൻ തൈ പദ്ധതിയും ഒരു ഗോളിന് ഒരു പ്ലാവിൻ തൈ നടപ്പിലാക്കിയിരുന്നു. ഖത്തറിൽ വെച്ച് നടക്കുന്ന 2022-ലെ ലോകകപ്പിന് “ഒരു ഗോളിന് ഒരു പ്ലാവിൻ തൈ” എന്ന പദ്ധതിയുമായിട്ടാണ് ക്രൈസ്റ്റ് കോളേജ് കോളേജിലെ തവനിഷ് എൻ.എസ്.എസ് യൂണിറ്റുകൾ, സി. എസ്. എ. ബൈയോ ഡൈവേഴ്സിറ്റി ക്ലബ് ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ്,ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂൾ എന്നിവയുമായി സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഖത്തറിൽ നമ്മുടെ താരങ്ങൾ എത്ര ഗോളുകൾ അടിച്ചാലും കേരളത്തിൽ അവരുടെ പേരിൽ ഒരു പ്ലാവ് ഉണ്ടാകും. അതുപോലെ ‘ഫുട്ബോൾ കളിക്കു മയക്കുമരുന്നിനെ അകറ്റു ‘എന്ന സന്ദേശവും ഇതിലൂടെ നൽകുവാൻ ഉദ്ദേശിക്കുന്നു.

Advertisement