തൊഴിലില്ലായ്മക്കെതിരെ ,മതനിരപേക്ഷ ഇന്ത്യക്കായ് യുവജന മുന്നേറ്റം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ഡി.വൈ.എഫ്.ഐ

കിഴുത്താണി : യുവജന മുന്നേറ്റം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് നവംബർ 3 ന് ഡി.വൈ.എഫ്.ഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പാർലിമെന്റ് മാർച്ചിന്റെ പ്രചാരണാർത്ഥം ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ കാൽനട പ്രചാരണ ജാഥയുടെ ഉദ്ഘാടനം കിഴുത്താണി സെന്ററിൽ വച്ച് എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം വി.പി ശരത് പ്രസാദ് ജാഥ ക്യാപ്റ്റന് പതാക കൈമാറി നിർവ്വഹിച്ചു. സംഘാടക സമിതി ചെയർമാൻ ടി.പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം പി.കെ മനുമോഹൻ, കാറളം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.എസ് ബാബു എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ബ്ലോക്ക്‌ ട്രഷറർ സവിഷ്ണു പ്രഭാകരൻ സ്വാഗവും .ഡിവൈഎഫ്ഐ കിഴുത്താണി മേഖല സെക്രട്ടറി നിതേഷ് ബാബു നന്ദിയും രേഖപ്പെടുത്തി.ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ സെക്രട്ടറി ഐവി സജിത്ത് ക്യാപ്റ്റനായും, ബ്ലോക്ക്‌ വൈസ് പ്രസിഡണ്ട് പ്രസി പ്രകാശൻ വൈസ് ക്യാപ്റ്റനായും, ബ്ലോക്ക്‌ പ്രസിഡണ്ട് അതീഷ് ഗോകുൽ മാനേജറുമായ ജാഥ ഒക്ടോബർ 14,15,16 തീയതികളിൽ ഇരിങ്ങാലക്കുടയിലെ വിവിധങ്ങളായ പ്രദേശങ്ങളിലുടെ സഞ്ചരിച്ച് 16 ന് മാപ്രാണം സെന്ററിൽ സമാപിക്കും. സമാപന പൊതുസമ്മേളനം ഡിവൈഎഫ്ഐ മുൻ കേന്ദ്ര കമ്മിറ്റിയംഗവും, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പി.പി ദിവ്യ ഉദ്ഘാടനം ചെയ്യും.

Hot this week

ഐ.ടി.യു ബാങ്ക് : ഇടപെടൽ ശക്തമാക്കി തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഐ.ടി.യു ബാങ്ക് വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തോമസ് ഉണ്ണിയാടൻ...

ക്രൈസ്റ്റ് വിദ്യാനികേതൻ സിൽവർ ജൂബിലി ‘ഫാ. ഗബ്രിയേൽ ട്രോഫി’ ഇന്റർസ്‌കൂൾ ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി

ഇരിങ്ങാലക്കുട: സിൽവർ ജൂബിലി ആഘോഷങ്ങളുടെ (Eclat '25) ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ്...

സ്കൂൾ കലോത്സവ വേദിയിൽ ആദ്യമായി ആൺകുട്ടികളുടെ സംഘനൃത്തം

മാള ഉപജില്ല കലോത്സവത്തിൽ യു പി വിഭാഗം സംഘനൃത്ത മത്സരത്തിൽ ആദ്യമായി...

നിര്യാതനായി

ഇരിങ്ങാലക്കുട: റിട്ടയേഡ് റെയിൽവേ ഉദ്യോഗസ്ഥൻ കിഴുത്താനി പോട്ടയിൽ നാരായണൻ(88 വയസ്സ്) അന്തരിച്ചു. ഭാര്യ...

Topics

മാടായിക്കോണം:-ഇരിഞ്ഞാലക്കുട നഗരസഭ മുൻകൗൺസിലർ ( കുഴികാട്ടുക്കോണം വാർഡ് ) ലിജി സജിയുടെ...

ജെ.സി.ഐ ഇരിങ്ങാലക്കുടയില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഹാരിഷ് പോൾ ജെ.സി.ഐ. പ്രസിഡന്റ്; ഷാജു പി.ആർ. സെക്രട്ടറി ഇരിങ്ങാലക്കുട: ജൂനിയർ ചേംബർ...

സി.എം.എസ്. എൽ.പി സ്കൂളിൽ കിഡ്സ് ഫെസ്റ്റ് ആഘോഷിച്ചു.

സി.എം.എസ്. എൽ.പി സ്കൂളിൽ കിഡ്സ് ഫെസ്റ്റ് ആഘോഷിച്ചു. എസ് എസ് ജി...
spot_img

Related Articles

Popular Categories

spot_imgspot_img