പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടമാക്കി മാറ്റി പണിതശേഷവും റോഡിലെ ചെരിഞ്ഞുകിടക്കുന്ന സ്ലാബുകള്‍ നീക്കം ചെയ്യാന്‍ വൈകുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നു

ഇരിങ്ങാലക്കുട: പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടമാക്കി മാറ്റി പണിതശേഷവും റോഡിലെ ചെരിഞ്ഞുകിടക്കുന്ന സ്ലാബുകള്‍ നീക്കം ചെയ്യാന്‍ വൈകുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നു. ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിന് മുന്നില്‍ ടൗണ്‍ ഹാള്‍ റോഡില്‍ നിന്നും ഠാണ ബസ് സ്റ്റാന്റ് റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് ചെരിഞ്ഞുനില്‍ക്കുന്ന നിലയില്‍ നാല് സ്ലാബുകള്‍ ഭീഷണിയാകുന്നത്. പ്രധാന റോഡില്‍ നിന്നും ടൗണ്‍ ഹാള്‍ റോഡിലേക്ക് തിരിഞ്ഞുപോകുന്ന വാഹനങ്ങള്‍ക്കാണ് ഇത് ഏറെ അപകട ഭീഷണി ഉയര്‍ത്തുന്നത്. ഏറെ തിരക്കേറിയ ഈ റോഡില്‍ ഇരുചക്രവാഹനങ്ങള്‍ സ്ലാബില്‍ തടഞ്ഞ് വീഴുന്നത് പതിവാണെന്ന് ദ്യക്‌സാക്ഷികള്‍ പറഞ്ഞു. നേരത്തെ റോഡിനോട് ചേര്‍ന്നുണ്ടായിരുന്ന കെട്ടിടത്തിന് മുന്നിലുണ്ടായിരുന്ന കാനയുടെ സ്ലാബുകളാണ് ചെരിഞ്ഞുനില്‍ക്കുന്നത്. സ്വകാര്യ വ്യക്തി തന്റെ ഷോപ്പിങ്ങ് കോംപ്ലക്‌സിനോട് ചേര്‍ത്ത് പിന്നിലേക്ക് നീക്കി കെട്ടിടം നിര്‍മ്മിച്ച് റോഡിനോട് ചേര്‍ന്നുണ്ടായിരുന്ന പഴയ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളെല്ലാം നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ സ്ലാബുകള്‍ ഇപ്പോഴും റോഡില്‍ തന്നെയാണ്. അതിനാല്‍ എത്രയും വേഗം സ്ലാബുകള്‍ നീക്കി റോഡിലെ തടസ്സങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാകണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

നിര്യാതനായി

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img