കേരളത്തില്‍ ഇന്ന് 6111 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 6111 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 848, എറണാകുളം 812, കോഴിക്കോട് 757, തൃശൂര്‍ 591, കോട്ടയം 570, കൊല്ലം 531, കണ്ണൂര്‍ 348, വയനാട് 289, മലപ്പുറം 287, ഇടുക്കി 274, പാലക്കാട് 269, പത്തനംതിട്ട 253 , ആലപ്പുഴ 185, കാസര്‍ഗോഡ് 97 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 66,693 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,05,822 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,00,635 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5187 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 322 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നിലവില്‍ 62,288 കോവിഡ് കേസുകളില്‍, 6.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 51 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 321 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 36,847 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 22 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5664 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 392 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7202 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 830, കൊല്ലം 944, പത്തനംതിട്ട 357, ആലപ്പുഴ 318, കോട്ടയം 365, ഇടുക്കി 386, എറണാകുളം 913, തൃശൂര്‍ 612, പാലക്കാട് 340, മലപ്പുറം 323, കോഴിക്കോട് 928, വയനാട് 315, കണ്ണൂര്‍ 481, കാസര്‍ഗോഡ് 90 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 62,288 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 49,84,328 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് റോഡ് AKP ജംഗഷനിൽ തെക്കേത്തല ഫ്രാൻസിസ്...

ജൂനിയർ റെഡ് ക്രോസ് ക്യാപ്പിങ്ങ് സെറിമണി .

അവിട്ടത്തൂർ : ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ...

കഥകളി സംഗീതോത്സവം സമാപിച്ചു: ‘വെങ്കലനാദ’ത്തിന്റെ സ്മരണ പുതുക്കി സംഗീതസദസ്സുകൾ

ഇരിങ്ങാലക്കുട: കർണ്ണാടക-കഥകളി സംഗീതങ്ങളിലെ രാഗമൂർച്ഛകളും ഭാവവ്യത്യാസങ്ങളും സ്വരസ്ഥാനങ്ങളും അവലോകനം ചെയ്ത് ഡോക്ടർ...

ക്രൈസ്റ്റിൽ മാതൃക ഐക്യരാഷ്ട്രസഭ ഉച്ചകോടി

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജും തവനിഷും ചേർന്ന് സംഘടിപ്പിച്ച ദ്വദിന ഐക്യരാഷ്ട്രസഭ ഉച്ചകോടി...

പുസ്തകപ്രകാശനംനിർവ്വഹിച്ചു

പത്ര പ്രവർത്തകനും എഴുത്തുകാരനും യുക്തിവാദിയുമായ ഇ ഡി അഗസ്റ്റിൻ്റെ സ്മരണാർത്ഥം സുഹൃത്തുക്കളും...

Topics

തെക്കുംകര നഗർ എന്നറിയപ്പെട്ടിരുന്ന പ്രദേശത്തിന് LEGACY NAGAR “ലെഗസി നഗർ” എന്ന് പുനർ നാമകരണം ചെയ്തു.

വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിലെ മനക്കലപ്പടി - പട്ടേപ്പാടം റോഡും, കോണത്തു കുന്ന്...

ഡിജിറ്റൽ യുഗത്തിലും കത്തുകളുടെ വസന്തം തീർത്ത് വിദ്യാർത്ഥികൾ; നാഷണൽ എച്ച്.എസ്.എസ് എൽ.പി സ്കൂളിൽ കത്തെഴുത്ത് മത്സരം സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: കമ്പ്യൂട്ടർ കീബോർഡുകളും മൊബൈൽ സ്ക്രീനുകളും ഭരിക്കുന്ന ആധുനിക ഡിജിറ്റൽ യുഗത്തിലും,...
spot_img

Related Articles

Popular Categories

spot_imgspot_img