കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിൽ അപ്രതീക്ഷിത തെളിവെടുപ്പ്

193

കരുവന്നൂര്‍ :സര്‍വ്വീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ പ്രതികളെ തെളിവെടുപ്പിനായി ബാങ്കിലെത്തിച്ചു തെളിവെടുപ്പ് നടത്തി.കരുവന്നൂര്‍ മെയിന്‍ ബ്രാഞ്ചിലും തുടർന്ന് മാപ്രാണം ബ്രാഞ്ചിലും ക്രൈബ്രാഞ്ച് സംഘം പ്രതികളുമായി തെളിവെടുപ്പ് നടത്തി.ബാങ്ക് മുന്‍ സെക്രട്ടറിയും കേസിലെ ഒന്നാം പ്രതിയുമായാ ടി കെ സുനില്‍കുമാറും അക്കൗണ്ടന്റ് ജില്‍സുമായാണ് ക്രൈബ്രാഞ്ച് സംഘം തെളിവെടുപ്പിനെത്തിയത്.അപ്രതീക്ഷിതമായിട്ടായിരുന്നു ക്രൈബ്രാഞ്ച് സംഘത്തിന്റെ തെളിവെടുപ്പ്.കേസിലെ മറ്റൊരു പ്രതിയായ ബിജു കരീമിനെ തെളിവെടുപ്പിന് എത്തിച്ചിരുന്നില്ല. സഹകരികള്‍ക്കോ നാട്ടുക്കാര്‍ക്കോ തെളിവെടുപ്പ് വിവരം അറിയാതിരുന്നതിനാല്‍ പ്രതിഷേധങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

Advertisement