മുരിയാടിന് ഹരിത ശോഭ പകർന്ന് കൃഷിഭവന്റെ ഓണചന്ത

49

മുരിയാട്: ഓണത്തോടനുബന്ധിച്ച് മുരിയാട് കൃഷിഭവന്റെ ഓണചന്ത പ്രവർത്തനമാരംഭിച്ചു . ഓണച്ചന്തയുടെ ഉദ്ഘാടന കർമ്മം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജോസ് ജെ ചിറ്റിലപ്പിള്ളി നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല ജയരാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി ഓഫീസർ രാധിക കെ യു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ, ക്ഷേമകാര്യ സമിതി ചെയർമാൻ രതി ഗോപി,പഞ്ചായത്ത് അംഗങ്ങളായ മണി സജയൻ ,നിജി വത്സൻ ,ശ്രീജിത്ത് പട്ടത്ത് ,കൃഷി അസിസ്റ്റൻറ്മാരായിട്ടുള്ള ലിനി ,സുനിത, കർഷകരായിട്ടുള്ള ബാബു, പരമേശ്വരൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൃഷിഭവനോട് ചേർന്നാണ് കാർഷിക ചന്ത പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്

Advertisement