ഗ്യാസ് എജൻസികളുടെ മാൻഡേറ്ററി ഇൻസ്പക്ഷൻ ഒഴിവാക്കണം’ ക്രൈസ്റ്റ് നഗർ റസിഡൻ്റ്സ് അസോസിയേഷൻ

74

ഇരിങ്ങാലക്കുട : വീടുകയറിയുള്ള ഗ്യാസ് ഏജൻസികളുടെ മാൻ ഡേറ്ററി ഇൻസ്പക്ഷനും പണപ്പിരിവും കോവിഡ് കാലത്ത് ഒഴിവാക്കണമെന്ന് ക്രൈസ്റ്റ് നഗർ റസിഡൻ്റ്സ് അസോസിയേഷൻ ആവശ്യപെട്ടു.പ്രത്യേക അറിയിപ്പോ, സന്ദേശമോ ഇല്ലാതെ നടത്തുന്ന ഈ പിരിവ് ഉപഭോക്താക്കളിൽ ആശയകുഴപ്പം സൃഷ്ടിക്കുന്നുവെന്നും യോഗം അഭിപ്രായപ്പെട്ടു, പ്രസിഡണ്ട് കെ.ഇ.അശോകൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി തോംസൺ ചിരിയങ്കണ്ടത്ത്, ട്രഷർ ജോസ് മാളിയേക്കൽ, ജോയ് ആലപ്പാട്ട്, വിനോയ് പന്തലിപ്പാൻ, ജോൺസൻ മാമ്പിള്ളി,ഷാജു കണ്ടംകുളത്തി, ജോണി എടത്തിരുത്തിക്കാരൻ, മേരി ലോറൻസ്, ബിയാട്രിസ് ജോണി എന്നിവർ സംസാരിച്ചു.

Advertisement