തവനിഷിന്റെ മൊബൈൽ ചലഞ്ച് ഫോണുകൾ കൈമാറി

29

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷിന്റെ മൊബൈൽ ഫോൺ ചലഞ്ചിലേക്ക് 2019-2022 ബി കോം ബി ബാച്ചും, 2020-2023 ബി എ ഇക്കണോമിക്സ് സെൽഫ് ഫിനാൻസിങ് ബാച്ചും മൊബൈൽ ഫോണുകൾ കൈമാറി. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ റവ. ഫാ ജോളി ആൻഡ്രൂസ് ഫോണുകൾ ഏറ്റുവാങ്ങി ലിസ്സു സ്കൂൾ പ്രധാന അധ്യാപിക റവ. സി. മെറിന് കൈമാറി. 2019- 2022 ബികോം ബി ബാച്ചിനെ പ്രതിനിധീകരിച്ച് പ്രൊഫ: അലഗ്രാ ആന്റണി വിദ്യാർത്ഥികളായ അഷ്രിത തോമസ് ,കല്യാണി വിജയൻ ,സൗരവ് ടി എസ്, അക്ഷയ സുനിൽ, ബെവൻ ജോൺസൻ,ആന്റണി ജോയ്,എൽജിൻ ജോബി എന്നിവരും, 2020-2023 ബി എ ഇക്കണോമിക്സ് സെൽഫ് ഫിനാൻസിങ് ബാച്ചിനെ പ്രതിനിധീകരിച്ച് പ്രൊഫ. പി ആർ ബോസ്, ഹേമന്ത് പി എച്ച് എന്നിവരും പങ്കെടുത്തു. തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്റർ പ്രൊഫ. മുവിഷ് മുരളി,റവ. സി. റോസ് എന്നിവരും സന്നിഹിതരായിരുന്നു.

Advertisement