റഷീദ് കാറളത്തിന്റെ ‘സൈഡ് കട്ടൻ’ എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു

81

ഇരിങ്ങാലക്കുട :സാഹിത്യ സാംസ്കാരികരംഗത്തും ശാസ്ത്ര പ്രചാരണ രംഗത്തും രാഷ്ട്രീയ സാമൂഹിക രംഗത്തും സജീവ പ്രവർത്തകനായ റഷീദ് കാറളത്തിന്റെ ‘സൈഡ് കട്ടൻ’ എന്ന കഥാസമാഹാരം ഇരിങ്ങാലക്കുട പി.ഡബ്ബിയു.ഡി റസ്റ്റ്ഹൗസിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ ആർ.ബിന്ദു കഥാകൃത്തും കവയിത്രിയുമായ വി.വി.ശ്രീലക്ക് നൽകികൊണ്ട് പ്രകാശനം ചെയ്തു. ജീവിതാനുഭവങ്ങളും സാമൂഹ്യ പ്രതിബദ്ധതയും പ്രതിപാദിക്കുന്ന ജീവനുറ്റ കഥകളാണ് റഷീദ് കാറളത്തിന്റേതെന്നും, ആദ്യ കഥാസമാഹാരം വിറ്റുകിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത് മാതൃകാപരമായ പ്രവർത്തിയാണെന്നും മന്ത്രി പറഞ്ഞു. കർഷകരുടേയും, പ്രവാസികളുടേയും കഥകൾ കൂട്ടി വായിക്കുമ്പോൾ നാനാതുറകളിലും അദ്ധ്വാനിക്കുന്ന മനുഷ്യ സ്നേഹത്തിന്റെ ആർദ്രത യൂറുന്നതായും പ്രണയത്തിൻ്റെ ഉദാത്തമായ ഒരു തലം കഥകളിൽ കാണാനാവുന്നുവെന്നുംപുസ്തകം സ്വീകരിച്ചുകൊണ്ട് വി.വി.ശ്രീല അഭിപ്രായപ്പെട്ടു.കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ പ്രസിഡണ്ട് ദീപ ആന്റണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി.എൻ.സുനിൽ, എ.ടി. നിരൂപ് എന്നിവർ സംസാരിച്ചു. റഷീദ് കാറളം നന്ദി പറഞ്ഞു.

Advertisement