കരുവന്നൂരിൽ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു

228

കരുവന്നൂർ : ഇരിങ്ങാലക്കുട പെരുന്നാൾ കണ്ട് സുഹൃത്തിനൊപ്പം മടങ്ങും വഴി ബംഗ്ലാവ് സെന്റ് ജോസഫ്സ് സ്ക്കൂളിന് സമീപം നടന്ന വാഹനാപകടത്തിലാണ് കരുവന്നൂർ പനംകുളം പുല്ലരിക്കൽ പരേതനായ സുകുമാരന്റെ മകൻ അരുൺ (28) മരിച്ചത്. ബൈക്കോടിച്ചിരുന്ന കരുവന്നൂർ കത്തനാപറമ്പിൽ പ്രദീപിന്റെ മകൻ വിശാഖ് (25) ഗുരുതര പരിക്കുകളോടെ തൃശ്ശൂർ എലൈറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. റോഡ് മുറിച്ച് കടന്ന മറ്റൊരു ബൈക്കിൽ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു എന്ന്‌ പറയുന്നു . ഇരിങ്ങാലക്കുട പോലീസ് എത്തി സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അരുണിന്റെ ജീവൻ രക്ഷിക്കാൻ ആയില്ല .

Advertisement