NDA സ്ഥാനാർത്ഥി സുബിത ജയകൃഷ്ണൻ,ബ്ലോക്ക് സ്ഥാനാർത്ഥികൾ,വാർഡ് സ്ഥാനാർത്ഥികൾ, എന്നിവരുടെ വാഹന പ്രചാരണ പരിപാടികളുടെ ഉത്ഘാടനം ചെയ്തു

100

കാട്ടൂർ :ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി സുബിത ജയകൃഷ്ണൻ,ബ്ലോക്ക് സ്ഥാനാർത്ഥികൾ,വാർഡ് സ്ഥാനാർത്ഥികൾ, എന്നിവരുടെ വാഹന പ്രചാരണ പരിപാടികളുടെ ഉത്ഘാടനം ചെമ്മണ്ട SNBP സെന്ററിൽ NDA ഇരിങ്ങാലക്കുട നിയോജകമണ്ഡലം ചെയർമാൻ കൃപേഷ് ചെമ്മണ്ട ഉത്ഘാടനം ചെയ്തു. കാറളം ഡിവിഷൻ ബ്ലോക്ക് സ്ഥാനാർത്ഥി രാമചന്ദ്രൻ കോവിൽ പറമ്പിൽ, ചെമ്മണ്ട 4-ാം വാർഡ് സ്ഥാനാർത്ഥി നന്ദനൻ പൊയ്യാറ, എന്നിവർ വോട്ട് അഭ്യർത്ഥിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട് സുനിൽ തളിയപറമ്പിൽ, യുവമോർച്ച ജില്ല വൈസ് പ്രസിഡണ്ട് ശ്യംജി മാടത്തിങ്കൽ,സന്തോഷ് നെല്ലിശ്ശേരി, സോമസുന്ദരൻ,ധനേഷ് എൻ കെ, ഗോപി ടി ആർ, ഷാജിത്ത് എൻ ജി,ലത ബാബു, സ്മിത രാമചന്ദ്രൻ, എന്നിവർ നേതൃത്വം നൽകി.

Advertisement