ഡോ: അംബേദ്കറുടെ 64-ാം ചരമവാർഷിക ദിനം ആചരിച്ചു.

70

വെള്ളാങ്കല്ലൂർ: കേരള പുലയർ മഹാസഭ വെള്ളാങ്കല്ലൂർ യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടന ശിൽപ്പി ഡോ: അംബേദ്കറുടെ ചരമവാർഷികം സമുചിതം ആചരിച്ചു. വെള്ളാങ്കല്ലൂർ സെൻ്ററിൽ നടന്ന അനുസ്മരണം സംസ്ഥാന കമ്മിറ്റി അംഗം പി എൻ സുരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡണ്ട് ശശി കോട്ടോളി അധ്യക്ഷതവഹിച്ചു. പഞ്ചമി ജില്ലാ കോർഡിനേറ്റർ ബാബു തൈവളപ്പിൽ, യൂണിയൻ സെക്രട്ടറി സന്തോഷ് ഇടയിലപ്പുര എന്നിവർ സംസാരിച്ചു പി വി അയ്യപ്പൻ സ്വാഗതവും എൻ വി ഹരിദാസ് നന്ദിയും പറഞ്ഞു.കേരള പുലയർ മഹാസഭ പടിയൂർ ശാഖയിൽ നടന്ന അനുസ്മരണ യോഗത്തിൽ വിനോദ് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് പി വി ശ്രീനിവാസൻ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. എംപ്ലോയീസ് ഫോറം ജില്ലാ അസിസ്റ്റൻ്റ് അനുസ്മരണ പ്രഭാഷണം നടത്തി. പി വി വിജയൻ മ പി വി സുരേഷ് സ്വാഗതവും ശാന്ത വിശ്വംഭരൻ നന്ദിയും പറഞ്ഞു.കെ പി എം എസ്സ് പുളിയിലകൂന്ന് ശാഖയിൽ നടന്ന അനുസ്മരണദിനം ആചരിച്ചു. ശാഖയിലെ മുതിർന്ന നേതാവും ശാഖ ഖജാൻജിയുമായ വള്ളികുട്ടി വാര്യയത്ത് ഉദ്ഘാടനം ചെയ്തു. കല്ലാണി അറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സന്തോഷ് ഇടയിലപ്പുര അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ കമ്മിറ്റി അംഗം രതീഷ് മേയ്ക്കാളി, ഷൈബി രാധാകൃഷ്ണൻ, പ്രേമാ രാജൻ നെടുബുള്ളി, ചന്ദ്രിക അക്രാലി, സ്വാതി വിനു തുടങ്ങിയവർ നേത്യത്വം നൽകി.വടക്കുംകര ശാഖയിൽ നടന്ന ദിനാചരണ യോഗത്തിൽ ശാഖാ പ്രസിഡണ്ട് ബിജു തൈവളപ്പിൽ അദ്ധ്യക്ഷത വഹിച്ചു. ശാഖയിലെ പ്രായത്തിൽ മുതിർന്ന മല്ലിക നെല്ലൂര് മനക്കൽ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. സുസ്മിതൻ മംഗലത്ത്, വിദ്ധ്യാസാർ, മനോജ്, അജിത, ഐശ്വര്യ . എന്നിവർ നേതൃത്വം കൊടുത്തു.

Advertisement