കൂടൽമാണിക്യം ദേവസ്വത്തിൽ ജോലി വാഗ്ദാനം ചെയ്യുന്നവരുടെ കെണിയിൽ ആരും പെടരുതെന്ന് ദേവസ്വം ഭരണസമിതി

92

ഇരിങ്ങാലക്കുട:കൂടൽമാണിക്യം ദേവസ്വത്തിൽ ജോലി വാഗ്ദാനം ചെയ്യുന്നവരുടെ കെണിയിൽ ആരും പെടരുതെന്ന് ദേവസ്വം ഭരണസമിതി. കൂടൽമാണിക്യം ദേവസ്വത്തിൽ പണം നൽകിയാൽ ജോലി വാങ്ങിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് ചെറുപ്പക്കാരെ ചതിക്കുവാനുള്ള ശ്രമം നടക്കുന്നതായി ദേവസ്വം മാനേജിങ് കമ്മിറ്റി യോഗം വിലയിരുത്തി. കൂടൽമാണിക്യം ഉൾപ്പടെ കേരളത്തിലെ അഞ്ചു സർക്കാർ നിയന്ത്രിത ദേവസ്വങ്ങളിലും ജീവനക്കാരെ നിയോഗിക്കാൻ ഇപ്പോൾ ഭരണസമിതികൾക്ക് അധികാരമില്ല.വേക്കൻസി ദേവസ്വങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് അനുസൃതമായി സംസ്ഥാനതലത്തിൽ രൂപീകരിച്ച ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് അപേക്ഷ ക്ഷണിച്ച് പരീക്ഷയും ഇൻറർവ്യൂവും നടത്തി ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കയാണ് ചെയ്യുന്നത്.എന്നാൽ പണം നൽകി ജോലി വാങ്ങാം എന്ന് ചെറുപ്പക്കാരെ തെറ്റിദ്ധരിപ്പിച്ച് ചില ദുഷ്ടബുദ്ധികൾ പണം പിടുങ്ങുന്നതായും തന്മൂലം ദേവസ്വം ഭരണസമിതിയെക്കുറിച്ച് പോലും പലർക്കും തെറ്റിദ്ധാരണയ്ക്ക് സാദ്ധ്യതയുണ്ടെന്നും യോഗം വിലയിരുത്തി.ആരും ചതിയിൽ പെടാതിരിക്കാൻ പരമാവധി ജനങ്ങളുടെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവരണമെന്നും യോഗം തീരുമാനിച്ചു.

Advertisement