ആൻസി വർഗീസ് അനുസ്മരണ യോഗം സംഘടിപ്പിച്ചു

100

ഇരിങ്ങാലക്കുട: മലക്കപ്പാറ വച്ച് വാഹനാപകടത്തിൽ മരണപെട്ട ക്രൈസ്റ്റ് കോളേജ് സാമൂഹ്യ പ്രവർത്തന വിഭാഗത്തിലെ പി. ജി വിദ്യാർഥിനി ആയിരുന്ന ആൻസി വർഗീസ് അനുസ്മരണയോഗം സഹപാഠികളുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ റവ. ഫാദർ. ഡോ. ജോളി ആൻഡ്രൂസ് മാളിയേക്കൽ, ഡോ. ടി. വിവേകാനന്ദൻ (റിട്ടയേർഡ് അസ്സോസിയേറ്റ് പ്രൊഫസർ) എന്നിവർ ആൻസിയെ അനുസ്മരിച്ചു. സാമൂഹ്യ പ്രവർത്തന വിഭാഗം അധ്യാപകരും ആൻസിയുടെ കുടുംബവും വിദ്യാർഥികളും പങ്കെടുത്തു.ആൻസി വർഗീസിന്റെ ഒന്നാം ഓർമദിനത്തോടനുബന്ധിച്ച് സഹപാഠികൾ മലക്കപ്പാറയിലെ രണ്ട് നിർധനരായ കുടുംബങ്ങൾക്ക് തയ്യൽ മെഷീനുകൾ നൽകി. ആതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ യുടെ സാന്നിധ്യത്തിൽ ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ഫാദർ ജോയി പി. റ്റി തയ്യൽ മെഷിനുകൾ കൈമാറി.

Advertisement