ജില്ലയിൽ (സെപ്റ്റംബർ 10) 300 പേർക്ക് കൂടി കോവിഡ്; 83 പേർക്ക് രോഗമുക്തി

തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (സെപ്റ്റംബർ 10) 300 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 83 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1912 ആണ്. തൃശൂർ സ്വദേശികളായ 30 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6235 ആണ്. ഇതുവരെ രോഗമുക്തരായത് 4265 പേർ.ബുധനാഴ്ച ജില്ലയിൽ സമ്പർക്കം വഴി 291 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 3 പേരുടെ രോഗഉറവിടമറിയില്ല. ക്ലസ്റ്ററുകൾ വഴിയുള്ള രോഗബാധ ഇപ്രകാരം. കെഇപിഎ ക്ലസ്റ്റർ 26, എലൈറ്റ് ക്ലസ്റ്റർ 4 (3 ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ), ദയ ക്ലസ്റ്റർ 1 (ആരോഗ്യപ്രവർത്തകർ), ജൂബിലി ക്ലസ്റ്റർ 1 (ആരോഗ്യ പ്രവർത്തകർ), ആർ.ആർ. മെഡിക്കൽ ക്ലസ്റ്റർ 1, സ്പിന്നിങ് മിൽ ക്ലസ്റ്റർ 1, മറ്റ് സമ്പർക്ക കേസുകൾ 238, ആരോഗ്യ പ്രവർത്തകർ-13, ഫ്രണ്ട് ലൈൻ വർക്കർ-3. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 6 പേർക്കും വിദേശത്തുനിന്ന് വന്ന 3 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.രോഗം സ്ഥീരികരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ കഴിയുന്നവർ. വ്യാഴാഴ്ചയിലെ കണക്ക്ഗവ. മെഡിക്കൽ കോളേജ് തൃശൂർ- 118, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്- 48, എം.സി.സി. എച്ച്. മുളങ്കുന്നത്തുകാവ്-50, ജനറൽ ആശുപത്രി തൃശൂർ-8, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി – 36, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-87, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 73, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-107, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-144, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-128, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-39, ചാവക്കാട് താലൂക്ക് ആശുപത്രി -21, ചാലക്കുടി താലൂക്ക് ആശുപത്രി -11, സി.എഫ്.എൽ.ടി.സി കൊരട്ടി – 52, കുന്നംകുളം താലൂക്ക് ആശുപത്രി -12, ജി.എച്ച് . ഇരിങ്ങാലക്കുട – 15, ഡി .എച്ച്. വടക്കാഞ്ചേരി – 5, അമല ആശുപത്രി-3, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-22, സെന്റ് ജെയിംസ് ചാലക്കുടി – 1, എലൈറ്റ് ഹോസ്പിറ്റൽ കൂർക്കഞ്ചേരി- 21, ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി – 1, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ–158, രാജാ ആശുപത്രി ചാവക്കാട് – 1 . 415 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു.11099 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 181 പേരേയാണ് വ്യാഴാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. അസുഖബാധിതരായ 4265 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.വ്യാഴാഴ്ച 1865 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 2248 സാമ്പിളുകളാണ് വ്യാഴാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 107360 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത് .വ്യാഴാഴ്ച 357 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 127 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. വ്യാഴാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 430 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്.

Hot this week

ചരിത്രനേട്ടവുമായി ക്രൈസ്റ്റ് കോളേജ്!

കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പോർട്സ് ഓവറോൾ ചാമ്പ്യൻഷിപ്പ് തുടർച്ചയായ പത്താം തവണയും ഇരിഞ്ഞാലക്കുട...

ഇരിങ്ങാലക്കുടയിൽ കെ എൽ ഡി സി സമഗ്രപദ്ധതികൾ നടപ്പിലാക്കും; തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിൽ കെ എൽ ഡി സി യുടെ സമഗ്രപദ്ധതികൾ നടപ്പിലാക്കുമെന്ന്...

ലോക പേവിഷബാധ ദിനാചരണം ജില്ലാതല ഉദ്‌ഘാടനം

ഇരിങ്ങാലക്കുട: ലോക പേവിഷബാധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം അഡ്വ.തോമസ് ഉണ്ണിയാടൻ എം...

ആളൂർ ഗ്രാമപഞ്ചായത്തിൽ ‘ഓപ്പറേഷൻ തൂഫാൻ 2.0’ പദ്ധതിക്ക് ആവേശകരമായ തുടക്കം

ആളൂർ : ആളൂർ ഗ്രാമപഞ്ചായത്തും ആളൂർ പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഓപ്പറേഷൻ...

Topics

ചരിത്രനേട്ടവുമായി ക്രൈസ്റ്റ് കോളേജ്!

കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പോർട്സ് ഓവറോൾ ചാമ്പ്യൻഷിപ്പ് തുടർച്ചയായ പത്താം തവണയും ഇരിഞ്ഞാലക്കുട...

ഇരിങ്ങാലക്കുടയിൽ കെ എൽ ഡി സി സമഗ്രപദ്ധതികൾ നടപ്പിലാക്കും; തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിൽ കെ എൽ ഡി സി യുടെ സമഗ്രപദ്ധതികൾ നടപ്പിലാക്കുമെന്ന്...

ലോക പേവിഷബാധ ദിനാചരണം ജില്ലാതല ഉദ്‌ഘാടനം

ഇരിങ്ങാലക്കുട: ലോക പേവിഷബാധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം അഡ്വ.തോമസ് ഉണ്ണിയാടൻ എം...

ആളൂർ ഗ്രാമപഞ്ചായത്തിൽ ‘ഓപ്പറേഷൻ തൂഫാൻ 2.0’ പദ്ധതിക്ക് ആവേശകരമായ തുടക്കം

ആളൂർ : ആളൂർ ഗ്രാമപഞ്ചായത്തും ആളൂർ പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഓപ്പറേഷൻ...

നിര്യാതനായി

എടക്കുളം കോമ്പാത്ത് മോഹനൻ്റെ മകൻ ജിത്തു (38) അന്തരിച്ചു. സംസ്‌കാരംനടത്തി. അമ്മ...

ക്രൈസ്റ്റ് കോളേജിലെ ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർത്ഥികൾക്ക് വിദേശ പരിശീലനം

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജിലെ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥികൾ തുടർച്ചയായി നാലാം വർഷവും...
spot_img

Related Articles

Popular Categories

spot_imgspot_img