സി ബി എസ്‌ ഇയുടെ നടപടിയിൽ പ്രതിഷേധിച്ച് എ ഐ എസ് ‌എഫ്

75

ഇരിങ്ങാലക്കുട: കോവിഡിന്റെ മറവിൽ പാഠഭാഗങ്ങളിൽ നിന്ന് പൗരത്വം, ദേശീയത, ജനാധിപത്യം, മതേതരത്വം എന്നിവ ഒഴിവാക്കിയ സി ബി എസ്‌ ഇയുടെ നടപടിയിൽ പ്രതിഷേധിച്ച് എ ഐ എസ് ‌എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഇരിങ്ങാലക്കുട പോസ്റ്റ് ഓഫീസിനു മുമ്പിൽ പ്രതിഷേധ സമരം നടത്തി. കോവിഡ് 19 ന്റെ സാഹചര്യത്തിൽ പഠനദിവസങ്ങൾ നഷ്ടപെട്ടതുകൊണ്ട് സിലബസ് കുറക്കേണ്ടത് ആവശ്യമാണെങ്കിലും, അതിന്റെ മറവിൽ രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ തന്നെ വിദ്യാർത്ഥികളിൽ നിന്നും മാറ്റി നിർത്താനുള്ള സിബിഎസ്‌ഇയുടെ നടപടി കേന്ദ്രസർക്കാരിന്റെ കല്പനപ്രകാരം ആണെന്നും, ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങളെ പോലെ തന്നെ വിദ്യാർത്ഥി മനസുകളിൽ നിന്ന് പൗരത്വവും ദേശീയതയും ജനാധിപത്യവും മതേതരത്വവും പോലെയുള്ള തത്വങ്ങളെ മാറ്റിനിർത്താനുള്ള അജണ്ടയെയും വിദ്യാർഥികൾ ചെറുത്ത് തോല്പിക്കണമെന്നും സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് എഐഎസ്‌എഫ് സംസ്ഥാന കമ്മിറ്റിയഗം സ: വിഷ്ണു ശങ്കർ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് മിഥുൻ പൊട്ടക്കാരൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ശ്യാംകുമാർ പി.എസ്‌ സ്വാഗതവും മണ്ഡലം വൈസ് പ്രസിഡന്റ് അഭിമന്യു നന്ദിയും പറഞ്ഞു. സഖാക്കൾ കാർത്തിക്, കൃഷ്ണദാസ് എന്നിവർ നേതൃത്വം നൽകി.

Advertisement