ഓൺലൈൻ പഠനത്തിന് സഹായമേകി ക്രൈസ്റ്റ് തവനിഷും കോമേഴ്‌സ് 2008-11 ബാച്ചും

32

ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷും പൂർവവിദ്യാർത്ഥികളായ 2008-11 ബികോം എയ്ഡഡ് ബാച്ചും സംയുക്തമായി സാധുകുടുംബത്തിലെ കുട്ടിക്ക് മൊബൈൽ ഫോൺ നൽകി. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ റ. വ. ഫാ. ജോളി ആൻഡ്രൂസ് മൊബൈൽ ഫോൺ പൊറത്തിശ്ശേരി വില്ലേജ് ഓഫീസർ ശ്രീ ബിജുദാസിന് കൈമാറി. ബികോം ബാച്ചിനെ പ്രതിനിധീകരിച്ചു ശ്രീ എവിൻ വിൻസൺ തൊഴുത്തുംപറമ്പിലും തവനിഷ് സംഘടനയെ പ്രതിനിധീകരിച്ചു പ്രൊഫ. മുവിഷ് മുരളി പ്രൊഫ ആൽവിൻ തോമസ് സ്റ്റുഡന്റ് സെക്രട്ടറി സൂരജ് സ്പ്രെഡിങ് സ്‌മൈൽസ് പ്രതിനിധി ഫിറോസ് ബാബു എന്നിവർ സന്നിഹിതരായിരുന്നു.

Advertisement