Wednesday, June 24, 2026
25 C
Irinjālakuda

സെന്റ് ജോസഫ്സിന് ത്രിരത്ന നേട്ടം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് ത്രിരത്ന നേട്ടം. ജർമ്മനിയിൽവച്ചു നടക്കുന്ന വേൾഡ് യൂണിവേഴ്സിറ്റി മത്സരങ്ങൾക്കുള്ള ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിന്റെ ഭാഗമാവാൻ സെന്റ് ജോസഫ്സ് കോളേജിൽ നിന്ന് മൂന്ന് പേരെ

തെരഞ്ഞെടുത്തു.

ഇന്ത്യൻ യൂണിവേഴ്സിറ്റി പുരുഷ-വനിതാ വിഭാഗം ബാസ്കറ്റ്ബോൾ ടീമിന്റെ സൈക്കോളജിസ്റ്റായി സെന്റ് ജോസഫ്സ് കോളേജിലെ കായിക വിഭാഗം അധ്യാപകൻ ഡോ. സ്റ്റാലിൻ റാഫേൽ, വനിതാ ബാസ്കറ്റ്ബോൾ ടീമിന്റെ സഹപരിശീലകനായി ജോൺസൺ തോമസ്, ഇന്ത്യൻ യൂണിവേഴ്സിറ്റി വനിതാ വിഭാഗം വോളിബോൾ ടീമിന്റെ അംഗമായി കോളേജിലെ ഒന്നാം വർഷ പി.ജി വിദ്യാർത്ഥിനി റെനി ജോസഫ് എന്നിവരെയാണ് തെരഞ്ഞെടുത്തത്.

ഒരു കോളേജിൽ നിന്ന് വ്യത്യസ്തമായ മൂന്ന് വിഭാഗങ്ങളിൽ അംഗങ്ങളായി പങ്കെടുക്കുന്ന അപൂർവ നേട്ടം കൈവരിക്കുന്ന കേരളത്തിലെ ആദ്യ കോളേജാണ് സെന്റ് ജോസഫ്സ്, ഇരിങ്ങാലക്കുട.

സ്പോർട്ട്സ് സൈക്കോളജിയിൽ അന്തർദേശീയ സർട്ടിഫിക്കേഷനുള്ള സ്പോർട്സ് സൈക്കോളജിസ്റ്റാണ് ഡോ. സ്റ്റാലിൻ റാഫേൽ. നിരവധി തവണ ദേശീയ-അന്തർദേശീയ തലങ്ങളിൽ വ്യക്തികളുടെയും, ടീമുകളുടെയും ഭാഗമായി അനുഭവസമ്പത്തുള്ള വ്യക്തിയാണ് അദ്ദേഹം. കേരള സ്റ്റേറ്റ് അത്‌ലറ്റിക്സ് അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവർത്തിച്ചുവരുന്നു.

എൻ.ഐ.എസ്. ഡിപ്ലോമയിൽ രണ്ടാം റാങ്ക് നേട്ടക്കാരനായ ജോൺസൺ തോമസ്, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ ബാസ്കറ്റ്ബോൾ പരിശീലകനായി സേവനമനുഷ്ഠിച്ചുവരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെയും കേരള ടീമുകളുടെയും കോച്ചായി നിരവധി തവണ പ്രവർത്തിച്ച അനുഭവമുള്ളതുമാണ്.

പാലക്കാട് സ്വദേശിനിയായ റെനി ജോസഫ്, അഞ്ചു വർഷമായി സെന്റ് ജോസഫ്സ് കോളേജിലെ വിദ്യാർത്ഥിനിയാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി കേരള ജൂനിയർ വോളിബോൾ ടീമുകളിലും റെനി അംഗമായിട്ടുണ്ട്. സെന്റ് ജോസഫ്സിന്റെയും കേരള സ്പോർട്സ് കൗൺസിലിന്റെയും കോച്ചായ എസ്. നിമ്മിയുടെ കീഴിലാണ് റെനിയുടെ പരിശീലനം. കേരള സ്പോർട്സ് കൗൺസിലിന്റെ മുൻ കോച്ചായ സഞ്ജയ് ബാലികയുടെ കീഴിലാണ് വോളിബോൾ രംഗത്തേക്ക് കടന്നുവരുന്നത്.

നിരവധി അന്തർദേശീയ, ദേശീയ കായിക താരങ്ങളെ കേരളത്തിന് സംഭാവന ചെയ്തിട്ടുള്ള സെന്റ് ജോസഫ്സ് കോളേജിന്റെ ഈ അപൂർവ്വ നേട്ടം, സ്പോർട്സ് ചരിത്രത്തിൽ മറ്റൊരു സുവർണയുഗത്തിന് ആരംഭം കുറിക്കുകയാണെന്ന് പ്രിൻസിപ്പൽ ഡോ. സി. ബ്ലെസ്സി അഭിപ്രായപ്പെട്ടു.

Hot this week

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

Topics

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...

കത്തോലിക്ക കോൺഗ്രസ് കുടുബസംഗമം നടത്തി

കരുവന്നൂർ സെൻ്റ് മേരീസ് പള്ളിയിലെ കത്തോലിക്ക കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിൽ സ്വർഗ്ഗീയ മധ്യസ്ഥനായ...
spot_img

Related Articles

Popular Categories

spot_imgspot_img