ഇരിങ്ങാലക്കുട :വിവരാവകാശ നിയമത്തിലൂടെ ആവശ്യപ്പെട്ട ചോദ്യങ്ങൾക്ക് തെറ്റായ മറുപടി നൽകിയതിന് വേളൂക്കര പഞ്ചായത്ത് മുൻ സെക്രട്ടറിയും സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറും ആയിരുന്ന കെ.എഫ് ആന്റണിക്ക് സംസ്ഥാന വിവരാവകാശ കമ്മീഷൻ പിഴ വിധിച്ചു .ഇരിങ്ങാലക്കുട തോമ്മാന സ്വദേശി മാത്യു കോക്കാട്ട് നൽകിയ ചോദ്യത്തിന് മറുപടി നൽകാൻ വീഴ്ച്ച വരുത്തിയതിനാണ് സംസ്ഥാന വിവരാവകാശ കമ്മീഷണർ വിൻസൻ എം .പോൾ 2000 രൂപ പിഴ ചുമത്തിയത്.തൊമ്മാന ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് വാൽവുകൾ സ്ഥാപിക്കുന്നതിന് പഞ്ചായത്ത് പണം ചെലവഴിച്ചതായി കാണുന്നില്ലെന്നും രണ്ടാമത്തെ ചോദ്യത്തിന് ബാധകമല്ല എന്ന മറുപടിയുമാണ് നൽകിയത് .വ്യക്തമായി എല്ലാ ഫയലുകളും പരിശോധിക്കാതെ ഹർജിക്കാരന് തെറ്റായ വിവരങ്ങൾ നൽകിയത് വിവരാവകാശ നിയമപ്രകാരം ഗുരുതരമായ വീഴ്ചയാണെന്നും അത് മനപ്പൂർവ്വമായ വീഴ്ചയാണെന്ന് വിലയിരുത്തി പിഴശിക്ഷ വിധിക്കുകയായിരുന്നു .ഈ ഉദ്യോഗസ്ഥന് ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് പിഴ ലഭിക്കുന്നത് .
വിവരാവകാശ ചോദ്യത്തിന് തെറ്റായ മറുപടി നൽകിയതിന് പഞ്ചായത്ത് മുൻ സെക്രട്ടറിക്ക് വീണ്ടും പിഴ
Advertisement