എഇഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

45

ഇരിങ്ങാലക്കുട ; കെ.എസ്.യു ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിഞ്ഞാലക്കുട എഇഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ പറ്റാതെ മനംനൊന്ത് ആത്മഹത്യ ചെയ്ത ദേവികയോടും കുടുംബത്തോടും കേരള സര്‍ക്കാര്‍ നീതിപുലര്‍ത്തുക,വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പാഠപുസ്തകങ്ങള്‍ ലഭ്യമാക്കുക,ഓണ്‍ലൈന്‍ ക്ലാസുകളിലെ പോരായ്മകള്‍ പരിഹരിക്കുക,KTU വിദ്യാര്‍ത്ഥികളുടെ പരീക്ഷാനടത്തിപ്പിലെ ആശങ്കകളും പ്രശ്‌നങ്ങളും പരിഹരിക്കുക,കോളേജേറ്റിനുള്ള പിജി വെയിറ്റേജ് ഒഴിവാക്കിയ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്.കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ് റൈഹാന്‍ ഷഹീര്‍ അധ്യക്ഷത വഹിച്ച മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അസറുദ്ധീന്‍ കളക്കാട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുഖ്യാഥിതി ആയി യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് വിബിന്‍ വെള്ളയത് പ്രസംഗിച്ചു. Ksu പ്രവര്‍ത്തകരായ മിഥുന്‍ ജോര്‍ജ്, ഐസക് സാബു എന്നിവരും പ്രസംഗിച്ചു, ബിബിന്‍, ജിഫ്സണ്‍ ശറഫുദ്ധീന്‍, അഷ്‌കര്‍, ഷാരോണ്‍, എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement