കാറളം കൃഷിഭവനു മുന്‍പില്‍ ധര്‍ണ്ണ സമരം സംഘടിപ്പിച്ചു

35

ഇരിങ്ങാലക്കുട: സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില കര്‍ഷകര്‍ക്ക് ഉടന്‍ നല്കണമെന്നാവശ്യപ്പെട്ടും, കേന്ദ്രം കേരളത്തിന് നല്കാനുള്ള കുടിശ്ശിക 1000 കോടി രൂപ നല്കണമെന്നാവശ്യപ്പെട്ടും കേരള കര്‍ഷകസംഘം കാറളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാറളം കൃഷിഭവനു മുന്‍പില്‍ ധര്‍ണ്ണ സമരം സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് രവിവേതോടി അദ്ധ്യക്ഷത വഹിച്ച ധര്‍ണ്ണ സമരം കേരള കര്‍ഷകസംഘം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി.ജി.ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയതു. കാറളം ലോക്കല്‍ സെക്രട്ടറി എ.വി.അജയന്‍, ചെമ്മണ്ട കായല്‍ കടും കൃഷി സഹകരണ സംഘം പ്രസിഡന്റ് കെ.കെ.ഷൈജു ,പഞ്ചായത്ത് മെമ്പര്‍ കെ.വി.ധനേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു. ഏരിയാ ട്രഷറര്‍ ഹരിദാസ് പട്ടത്ത് സ്വാഗതവും VFPCK കാറളം മേഖലാ പ്രസിഡന്റ് വി.എന്‍.ഉണ്ണികൃഷ്ണന്‍ നന്ദിയും രേഖപ്പെടുത്തി .

Advertisement