ഹെഡ് പോസ്റ്റ് ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണ നടത്തി

42

ഇരിങ്ങാലക്കുട : പെടോള്‍, ഡീസല്‍ വില വര്‍ദ്ധനവ് പിന്‍വലിച്ച് വിലകയറ്റത്തില്‍ നിന്ന് വ്യാപാരികളേയും പൊതുജനങ്ങളേയും രക്ഷിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. ഏരിയാ പ്രസിഡന്റ് എ.ജെ.വിന്‍സന്റിന്റെ അദ്ധ്യക്ഷതയില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് അംഗം ടി.ജി.ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി കെ.എം.സജീവന്‍, കെ.എം.കൃഷ്ണന്‍, ശശി വെട്ടത്ത് തുടങ്ങിയവര്‍ ധര്‍ണ്ണാ സമരത്തിന് നേതൃത്വം നല്കി.

Advertisement