ഷീസ്മാര്‍ട്ട് കാര്‍ഷിക നേഴ്‌സറി ഞാറ്റുവേല ചന്ത ആരംഭിച്ചു

105

ഇരിങ്ങാലക്കുട: തൃശൂര്‍ റീജണല്‍ കാര്‍ഷിക കാര്‍ഷികേതര വികസന സഹകരണ സംഘത്തിന്റെ കീഴിലുള്ള ഷീ സ്മാര്‍ട്ട് പദ്ധതിയുടെ കാര്‍ഷിക നേഴ്‌സറി ഗാര്‍ഡന്‍ സര്‍വ്വീസിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ചിരിക്കുന്ന ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം തൃശൂര്‍ റീജണല്‍ കാര്‍ഷിക കാര്‍ഷികേതര വികസന സഹകരണ സംഘം പ്രസിഡന്റ് പി.കെ.ഭാസി യുടെ അദ്ധ്യക്ഷതയില്‍ മുന്‍ എം.എല്‍.എയും ഗുരുവായൂര്‍ ദേവസ്വം മുന്‍ ചെയര്‍മാനുമായ ടി.വി.ചന്ദ്രമോഹന്‍ നിര്‍വഹിച്ചു.കാര്‍ഷിക നേഴ്‌സറിയോട് അനുബന്ധിച്ചുള്ള കാര്‍ഷിക ഉദ്പാദന വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് ഐ.ജെ.ശിവജ്ഞാനം നിര്‍വഹിച്ചു.ആദ്യ തൈ വിതരണം ഇരിങ്ങാലക്കുട കാര്‍ഷിക ഗ്രാമവികസന ബാങ്ക് വൈസ് പ്രസിഡന്റ് കെ.കെ.ശോഭനന്‍ നിര്‍വഹിച്ചു. തൃശൂര്‍ റീജണല്‍ കാര്‍ഷിക കാര്‍ഷികേതര വികസന സഹകരണ സംഘം വൈസ് പ്രസിഡന്റ് അജോ ജോൺ സ്വാഗതം പറഞ്ഞ ചടങ്ങില്‍ തോമസ് കോലങ്കണ്ണി,വാര്‍ഡ് കൗൺസിലര്‍ ബേബി ജോസ്,ഇരിങ്ങാലക്കുട മള്‍ട്ടി പര്‍പ്പസ് സഹകരണ സംഘം പ്രസിഡന്റ് എ.പി. ജോസ്,മുതിര്‍ സഹകാരി എന്‍.എം. ബാലകൃഷ്ണന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.സംഘം സെക്രട്ടറി ഹില.പി.എച്ച് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഷീ സ്മാര്‍ട്ട് സെക്രട്ടറി നീന ആന്റണി നന്ദി പറഞ്ഞു.സംഘം ഭരണ സമിതി അംഗങ്ങളായ ഭാസി തച്ചപ്പിള്ളി,അജിത് കീരത് എന്നിവര്‍ സിഹിതരായിരുന്നു . പത്തു ദിവസത്തോളം നീണ്ടു നില്‍ക്കുന്ന ചന്തയിൽ വിവിധങ്ങളായ ഫലവൃക്ഷ തൈകള്‍,പൂച്ചെടികള്‍,പച്ചക്കറി തൈകള്‍,വിത്തുകള്‍ എന്നിവ ലഭ്യമായിരിക്കും .

Advertisement