അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ധർണ സംഘടിപ്പിച്ചു

68

ഇരിങ്ങാലക്കുട :അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കെസിബിസി മദ്യവിരുദ്ധ സമിതി ഇരിങ്ങാലക്കുട സെൻറ്. തോമസ് കത്തീഡ്രൽ യൂണിറ്റ് ഇരിങ്ങാലക്കുട എക്സൈസ് ഓഫീസിനു മുന്നിൽ ധർണ സംഘടിപ്പിച്ചു. കെ.സി.ബി.സി മദ്യവിരുദ്ധസമിതി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഷിബു കാച്ചപ്പിള്ളി ഉൽഘാടനം നടത്തിയ ധർണയിൽ, ജോളി തോമസ് അദ്ധ്യക്ഷതവഹിച്ചു.സൈമൺ കാട്ടൂക്കാരൻസ്വാഗതം ആശംസിച്ചു. നെൽസൺ പള്ളായി, റാഫേൽ പൊന്നാരി, എന്നവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സജി തോട്ടാൻ ഏവർക്കും നന്ദിപറഞ്ഞു.

Advertisement