സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷി ആരംഭിച്ചു

62

മുരിയാട് :സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സി.പി.ഐ.എം മുരിയാട് ലോക്കൽ കമ്മിറ്റിയുടെ കീഴിൽ പാറെക്കാട്ടുകര ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ തരിശ് ഭൂമിയിൽ ആരംഭിക്കുന്ന കൃഷിക്ക് കപ്പ നട്ടു കൊണ്ട് ഇരിങ്ങാലക്കുട എം.എൽ എ. പ്രൊഫ.കെ യു. അരുണൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ സരള വിക്രമൻ അധ്യക്ഷത വഹിച്ചു . സി.പി.ഐ.എം ലോക്കൽ സെക്രട്ടറി ടി.എം മോഹനൻ , മുരിയാട് സഹകരണ ബാങ്ക് പ്രസിഡന്റ് എം.ബി രാഘവൻ മാസ്റ്റർ, വാർഡ് മെമ്പർ ജോൺസൺ, മുരിയാട് കൃഷി ഓഫീസർ രാധിക, സ്ഥലമുടമ ഡേവിസ് തറയിലക്കാട്, ബ്രാഞ്ച് സെക്രട്ടറി രതി ഗോപി എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിൽ അഡ്വ. മനോഹരൻ സ്വാഗതവും ഷൈല കുമാർ നന്ദിയും രേഖപ്പെടുത്തി . 2.5 ഏക്കർ സ്ഥലത്താണ് കപ്പയും പച്ചക്കറിയുടെയും കൃഷി ആരംഭിച്ചിരിക്കന്നത്.

Advertisement