Tuesday, March 17, 2026
32.9 C
Irinjālakuda

തൃശൂർ ഇന്ന് (ജൂൺ 19 )കോവിഡ് 19 സ്ഥിരീകരിച്ചത് ഒരാൾക്ക്:13261 പേര്‍ നിരീക്ഷണത്തില്‍:12 പേര്‍ രോഗമുക്തര്‍:ഇരിങ്ങാലക്കുടയിൽ 245 പേർ നിരീക്ഷണത്തിൽ

തൃശൂർ:ജില്ലയിൽ ഒരാൾക്ക് ആണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയിൽ നിന്നും വന്ന ചേലക്കര സ്വദേശി( 59 വയസ്സ്, പുരുഷൻ) ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.ജില്ലയില്‍ വെളളിയാഴ്ച (ജൂണ്‍ 19) 12 പേര്‍ കോവിഡ് രോഗമുക്തരായി. മുളങ്കുന്നത്തുകാവിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ ഇഎസ്ഐ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 8 പേരും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന 4 പേരുമാണ് രോഗമുക്തരായത്.പുതുതായി ഒരാള്‍ക്കാണ് രോഗം ബാധിച്ചത്. ചെന്നൈയില്‍ നിന്ന് ജൂണ്‍ 3 ന് തിരിച്ചെത്തിയ ചേലക്കര സ്വദേശി (59) യ്ക്കാണ് രോഗം.ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച 120 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ 10 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രികളില്‍ കഴിയുന്നുണ്ട്.കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 13088 പേരും ആശുപത്രികളില്‍ 173 പേരും ഉള്‍പ്പെടെ ആകെ 13261 പേരാണ് നിരീക്ഷണത്തിലുളളത്. വെളളിയാഴ്ച (ജൂണ്‍ 19) നിരീക്ഷണത്തിന്റെ ഭാഗമായി 13 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 27 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പട്ടികയില്‍ 1541 പേരെയാണ് പുതുതായി ചേര്‍ത്തിട്ടുളളത്. 884 പേരെ നിരീക്ഷണ കാലഘട്ടം പൂര്‍ത്തീകരിച്ചതിനെത്തുടര്‍ന്ന് പട്ടികയില്‍ നിന്നും വിടുതല്‍ ചെയ്തു.വെളളിയാഴ്ച (ജൂണ്‍ 19) അയച്ച 209 സാമ്പിളുകള്‍ ഉള്‍പ്പെടെ ഇതു വരെ 6616 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 5746 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 870 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 2359 ആളുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.വെളളിയാഴ്ച (ജൂണ്‍ 19) 369 ഫോണ്‍കോളുകള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്‍ ലഭിച്ചു. ഇതുവരെ ആകെ 39364 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലിലേക്ക് വന്നത്. നിരീക്ഷണത്തിലുളളവര്‍ക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യല്‍ കൗണ്‍സിലര്‍മാരുടെ സേവനം തുടരുന്നുണ്ട്. വെളളിയാഴ്ച (ജൂണ്‍ 19) 167 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 636 പേരെ സ്‌ക്രീന്‍ ചെയ്തു.ഇരിങ്ങാലക്കുട നഗരസഭയിൽ ഇന്ന് (ജൂൺ 19 ) ക്വാറന്റൈയിനിൽ 245 പേർ ഉണ്ടെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു. 215 പേർ ഹോം ക്വാറന്റൈനിലും 30 പേർ ഇൻസ്റ്റ്യൂട്ട്യൂഷൻ ക്വാറന്റൈനിലും ആണ് ഉള്ളത് .45 പേരുടെ ക്വാറന്റൈയിൻ കാലാവധി ഇന്ന് അവസാനിച്ചു .പുതിയതായി 13 പേർക്കാണ് ക്വാറന്റൈയിൻ ഏർപ്പെടുത്തിയത് . ഇൻസ്റ്റ്യൂട്ട്യൂഷൻ ക്വാറന്റൈയിനിൽ 16 പുരുഷന്മാരും14 സ്ത്രീകളും,ഹോം ക്വാറന്റൈയിനിൽ 133 പുരുഷന്മാരും 82 സ്ത്രീകളും ഉണ്ട്. വിദേശത്തു നിന്നെത്തി ക്വാറന്റൈയിനിൽ കഴിയുന്നവർ 37 പുരുഷന്മാരും 15 സ്ത്രീകളും ഉൾപ്പെടെ 52 പേരാണ് ഉള്ളത് .ക്വാറന്റൈയിനിലുള്ള വീടുകളുടെ എണ്ണം 130 ആണ്.

Hot this week

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

Topics

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...

പത്മഭൂഷൻ ഫാദർ ഗബ്രിയേൽ ഇൻഡോർ സ്റ്റേഡിയത്തിലെ പുതിയ ക്ലാസ്സുകൾ

പത്മഭൂഷൻ ഫാദർ ഗബ്രിയേൽ ഇൻഡോർ സ്റ്റേഡിയത്തിലെ പുതിയ ക്ലാസ്സുകൾ മണപ്പുറം ഫിനാൻസ്...

ഊക്കൻ മെമ്മോറിയൽ സ്കൂളിൽയു.കെ. ജി. വിദ്യാർഥികളുടെ കോൺ വൊക്കേഷൻ പരിപാടി

: തുറവൻകാട് ഊക്കൻ മെമ്മോറിയൽ സ്കൂളിൽ യു.കെ .ജി . വിദ്യാർഥികളുടെ കോൺ...
spot_img

Related Articles

Popular Categories

spot_imgspot_img